രാഷ്ട്രമോ രാഷ്ട്രീയമോ ഏതാണ് നിലനില്‍ക്കേണ്ടത്

302
0


പരിശുദ്ധ ഖുറാനെകുറിച്ചും, പ്രവാചകനായ മുഹമ്മദ് നബിയെകുറിച്ചും ലഭിക്കാവുന്നിടത്തോളം വിവരശേഖരണങ്ങള്‍ നടത്തിയിട്ടും, പണ്ഡിതരായ മുസ്ലീം സുഹൃത്തുക്കളോട് അന്വേഷിച്ചിട്ടും അവര്‍ക്കാര്‍ക്കും തന്നെ വിശുദ്ധ ഗ്രന്ഥമായ ഖുറാനില്‍ ഒരിടത്തും നബിതിരുമേനി മുസ്ലീം സഹോദരങ്ങളോട് അല്ലാഹുവിന്റെ രാജ്യം വരാന്‍ അമുസ്ലീംങ്ങളായ നിരപരാധികളെ കൊന്നൊടുക്കാന്‍ ആ ഹ്വാനം ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്‍ഡ്യയിലെ ഉത്തരവാദിത്വമുള്ള ഒരു മതപണ്ഡിതന്മാരും മതപഠനക്ലാസുകളിലോ പൊതു പ്രഭാഷണങ്ങളിലോ അങ്ങനെയൊരു നീചനിയമം ഇസ്ലാമികതയുടെ ഭാഗമാണെ ന്ന് പ്രചരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നതായി അറിവില്ല. ചില തീവ്രമതവാദികള്‍ മഹത്തായ ഇസ്ലാം മതത്തേയും മതവിശ്വാസികളേയും പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന രീതിയില്‍ ഒറ്റപ്പെട്ട ചില പ്രസംഗങ്ങളും ആഹ്വാനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും അറിവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ള ഇ ന്ത്യയിലെ മുസ്ലീംങ്ങള്‍ അവരുടെ മതവിശ്വാസ ത്തിനകത്തുനിന്നുകൊണ്ടുതന്നെ അതിനെ ശക്തമായി എതിര്‍ക്കുന്നതായും നിരീക്ഷിച്ചാല്‍ മനസ്സിലാകും. തീ വ്രവാദ ചിന്തകളെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് എം.എന്‍.കാരശ്ശേരിമാഷ് വിവിധ വേദികളില്‍ ശക്തമായി പ്രസംഗിക്കുന്നത് കേട്ടിട്ടുള്ളവര്‍ക്ക് ഒരു കാര്യം മനസ്സിലാകും. സ്‌നേഹത്തിന്റെ സന്ദേശം മാത്രം ലോകത്തിനുനല്‍കിയ മുഹമ്മദ് നബിയെ തെറ്റായി വ്യാഖ്യാനിച്ച് മുസ്ലീം തലമുറയില്‍ തെറ്റായ സന്ദേശം നല്‍കി അവരെ തെറ്റിദ്ധരിപ്പിച്ചു ചാവേറുകളാക്കി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനും, അനധികൃത ധനസമ്പാദനം നടത്താ നും ചില പ്രതിലോമശക്തികള്‍ മഹത്തായ ഇസ്ലാംമതത്തെ മറയാക്കി സ്വാര്‍ത്ഥനേട്ടങ്ങള്‍ക്കാ യി ഖുറാനേയും നബിയേയും നല്ലവരായ മുസ്ലീം സഹോദരങ്ങളേയും തെറ്റിദ്ധരിപ്പിക്കുകയും അവരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുകയും ലോകത്തിന്റെ മുന്‍പില്‍ ഒരു സമുദായത്തെ അവഹേളിക്കുകയും ചെയ്യുന്നു. തിന്മയെ നന്മകൊണ്ട് തോല്‍പിക്കണം എന്നാണ് ഖുറാന്‍ പറഞ്ഞിട്ടുള്ളത്. മതവിശ്വാസികള്‍ ഇതു തിരിച്ചറിയുന്നുമുണ്ട്. മതത്തി ന്റെ പേരില്‍ അധികാരം നേടാ നും അന്യരുടെ സ്വത്ത് പിടിച്ചടക്കാനും വേണ്ടി രാഷ്ട്രീയ ദല്ലാളന്മാരുടെ കൈയ്യിലെ വെറും ഉപകരണങ്ങള്‍ മാത്രമായി ഒരുവിഭാഗം യുവനിരകളെ ചാവേറുകളാക്കി ഹോമിക്കുന്ന ക്രൂരത ലോകമെങ്ങും വളര്‍ന്നുവരുന്നത് ആശങ്കാജനകമാണ്. രാഷ്ട്രീ യം നിയന്ത്രിക്കുന്നത് ദൈവമാ ണ് എന്ന കാരശ്ശേരി മാഷിന്റെ നിരീക്ഷണം എത്ര ശരിയാണ്.
ജമ്മുകാശ്മീരിലെ പുല്‍വാ മജില്ലയില്‍വച്ച് യുവ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച എസ് യു.വി വാ ഹനം ആദില്‍ അഹമ്മദ് ദാര്‍ എന്ന 20 വയസ്സുമാത്രം പ്രായമുള്ള ബാലന്‍ സ്വയം ചാവേറാ യി ഇടിച്ചുകയറ്റിയപ്പോള്‍ ഉ ണ്ടായ സ്‌ഫോടനത്തില്‍ നഷ്ട പ്പെട്ടത് നാല്‍പ്പത്തിനാല് ജവാന്‍ മാരുടെ വിലപ്പെട്ട ജീവനുകളാണ്. ആ സ്‌ഫോടനം ഇന്‍ഡ്യ എന്ന മഹാരാജ്യത്തെഒന്നാകെ ഞെട്ടിച്ചു. യു വസൈനികരുടെ വിയോഗം അവരുടെ കുടുംബങ്ങള്‍ക്കു മാത്രമല്ല ഇന്‍ഡ്യാമഹാരാജ്യത്തിന് ഒന്നാകെയാണ് നഷ്ടമായിരിക്കുന്നത്. ഒറ്റ നിമിഷംകൊണ്ട് ഇ ല്ലാതായിപ്പോയ ആ ജീവിതങ്ങള്‍ക്ക് പ കരം നല്‍കാന്‍ ഭാരതജനതയ്ക്ക് കഴിയണമെങ്കില്‍ ജാതിമതവര്‍ഗ്ഗ വിഭാഗീയതവെടിഞ്ഞ് ഓരോപൗരനും പരസ്പരം ഒറ്റക്കെട്ടായി ഈ ക്ഷുദ്രശക്തികള്‍ക്കെതിരെ പൊരുതാന്‍ തയ്യാറാവണം.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം വിജയഭേരിയോടെ ജയ് ഷേ മുഹമ്മദ് എന്ന തീവ്രവാദസംഘടന ഏറ്റെടുത്ത് പ്രഖ്യാപിച്ചപ്പോള്‍ ഈ കൂട്ടകുരുതികൊണ്ട് അവര്‍ എന്തു നേടി എന്ന് എന്തുകൊണ്ടു പറയുന്നില്ല. അവരുടെ ഈ നീചപ്രവര്‍ത്തിക്ക് വലിയ തിരിച്ചടി നല്‍കേണ്ടിവരും എന്നുള്ളത് നിസ്തര്‍ക്കമാണ്.
വെറുപ്പില്‍നിന്നും യാതൊന്നും ഉല്‍പാദിപ്പിക്കപ്പെടുന്നില്ല എന്നരുള്‍ചെയ്ത പ്രവാചകന്റെ സൈന്യം എന്ന് സ്വയം പ്ര ഖ്യാപിച്ച ജയ്ഷ് എ മുഹമ്മദ് (അൃാ്യ ീള ങൗവമാാലറ) എന്ന ഈ ഭീകര സംഘടനക്ക് പാക്കിസ്ഥാനൊഴികെ ലോകത്തെ ഒരു മുസ്ലീം രാഷ്ട്രങ്ങളുടെയും പിന്തുണയോ അംഗീകാരമോ ഇല്ല. കാശ്മീര്‍ കൈവശപ്പെടുത്താന്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ നേരിട്ടുള്ള പിന്തുണയോടെ ഇന്ത്യന്‍ അതിര്‍ത്തികളിലൂടെ നു ഴഞ്ഞുകയറി കാശ്മീര്‍ ജനതയെ മറയാക്കി നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മുസ്ലീം സമുദായത്തിനോ നബിതിരുമേനിക്കുവേണ്ടിയോ ആണ് എന്ന് ഇന്ത്യയിലെ ഒരു മുസ്ലീം പൗ രനും വിശ്വക്കുന്നില്ല എന്നതാണ് പരമാര്‍ത്ഥം.
നമ്മുടെ രാജ്യത്തെ ചില പിന്തിരിപ്പന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ഇത്തരം ഭീകരപ്രവര്‍ത്തനത്തെയോ ഭീകരവാദസംഘടനയേയോ തള്ളി പറയാന്‍ സന്നദ്ധരല്ല എന്നു മാത്രമല്ല പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കാന്‍ കൂടി തയ്യാറാകുന്നത് വെറും രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി മാത്രമാണെ ന്നു കരുതാന്‍ കഴിയുമോ? ഇന്ത്യയിലെ പല പാര്‍ട്ടികളുടെയും പ്രമുഖരായ ധാരാളം നേതാക്കള്‍ക്ക് പാകിസ്ഥാന്‍ തീറ്റിപോറ്റി വളര്‍ത്തുന്ന ഇത്തരം തീവ്രവാദിസംഘടനകളുമായി രഹസ്യബന്ധങ്ങളുണ്ട് എന്നത് വസ്തുതയാണ്. കള്ളന്‍മാര്‍ കപ്പലില്‍ ധാരാളം ഉള്ളപ്പോള്‍ നമ്മുടെ സൈന്യത്തിനും ജവാന്‍ മാര്‍ക്കും എതിരെ ആക്രമണം തുടരാന്‍ പാക്കിസ്ഥാന്‍ എന്തിനു ഭയക്കണം.
സോഷ്യല്‍ മീഡിയയിലൂടെ നമ്മുടെ ധീരജവാന്‍ മാരെ അധിക്ഷേപിച്ചും അപമാനിച്ചും വളരെ തരംതാണ പോസ്റ്റുകള്‍ ഇട്ട് ബുദ്ധിജീവി നടിക്കുന്നവരുടെ പിന്നാമ്പുറങ്ങളിലേക്ക് ഒരന്വേഷണം നടത്തിയാല്‍ ഇതുപോലെയുള്ള രഹസ്യബന്ധങ്ങളുടെ തായ്‌വേരു കണ്ടുപിടിക്കാം.
സ്വാതന്ത്ര്യസമരകാലങ്ങളിലൊന്നും ഇന്ത്യയിലെ മു സ്ലീംങ്ങളും ഹിന്ദുക്കളും ഒരിക്കലും ഒരു വിഭജനം ആഗ്രഹിച്ചിരുന്നില്ല. എന്നാ ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഒരിക്കലും പരസ്പരം ഇല്ലാതിരുന്ന മതസ്പര്‍ദ്ധ ഹിന്ദുവിന്റെയും മുസ്ലീംമിന്റെയും പേരില്‍ അടിച്ചേല്‍പിച്ച് രാജ്യ ത്തെ കീറിമുറിച്ച് രണ്ടാക്കിയത് എന്തിനായിരുന്നു. ഇവിടെ ശബരിമലയില്‍ ഹിന്ദുവിശ്വാസികളായ ഒരു യുവതിപോലും പതിനെട്ടാം പടി ചവിട്ടണമെന്ന് ആഗ്രഹിക്കുകയോ ആവശ്യപ്പെടുകയോ ഇ ന്നുവരെ ചെയ്തിട്ടില്ല. എങ്കിലും ആ യുവതികളെ മല ചവിട്ടിച്ചേ അടങ്ങൂ എന്ന ചിലരുടെ തീരുമാനവും ഒരേതരം വിഭജന ബു ദ്ധിതന്നെയല്ലെ എന്നു നിരീക്ഷിക്കുന്നതില്‍ തെറ്റുണ്ടോ.
അധികാരം കൈമാറിയാല്‍ പിറ്റേദിവസം മുതല്‍ ഛിദ്രവാസനകള്‍ തലപൊക്കുമെന്നും രാ ജ്യം പലതുണ്ടുകളായി തീരുമെന്നുമായിരുന്നു ബ്രിട്ടീഷുകാര്‍ ഇ ന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാതിരിക്കുവാന്‍ വേണ്ടി നടത്തിയ ന്യായവാദം. എന്നാല്‍ ഇന്ത്യയി ല്‍ അങ്ങനെ ഉണ്ടാകില്ലെന്നും സ്വാതന്ത്ര്യം നല്‍കാതിരിക്കുവാനാവില്ലെന്നും ഉറപ്പായപ്പോഴാണ് സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്ന ചിലരുടെ ഒത്താശയോടുകൂടി രാജ്യത്തെ വെട്ടിമുറിച്ചതും ഒരിയ്ക്കലും ഉണങ്ങാത്ത മുറിവായി പാകിസ്ഥാന്‍ ഇന്ത്യയുടെ ഹൃദയത്തില്‍ വേദനയും ദുരിതവും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും, തുടര്‍ന്ന് ഇന്ത്യയുടെ നേതാക്കന്മാര്‍ കാണിച്ചുകൂട്ടിയ ഏറ്റവും വലിയ മഠയത്തരമാണ് കാശ്മീരിന്റെ പ്രത്യേകപദവിയും മറ്റും. പാകിസ്ഥാന് എ ല്ലാക്കാലത്തും ഇന്ത്യയ്ക്കുള്ളില്‍ തന്നെ നിന്നുകൊണ്ട് ഭീകരപ്രവര്‍ത്തനം നടത്തുവാന്‍ കഴിയുന്നതും ഈ പ്രത്യേകപദവിയുടെ ദുരുപയോഗംകൊണ്ടാണ്.വിഭജന കാലത്തുണ്ടായിരുന്ന അതെ വിഭാഗീയ ചിന്തകള്‍ തന്നെയാണ് ഇന്നും ഇവിടുത്തെ പല രാ ഷ്ട്രീയ കക്ഷികളും തുടര്‍ന്നുപോരുന്നത്. പാകിസ്ഥാന് ഇവിടെ ഭീകരപ്രവര്‍ത്തനം നടത്തുന്നതിനുള്ള വളക്കൂറുള്ള മണ്ണായിത്തീരുകയാണ് ഇതുകൊണ്ടുണ്ടാകുന്നത്. എന്തുകൊണ്ടോ ഏത് ആക്രമണങ്ങളെയും അനുകൂലിക്കുകയോ കുറ്റവാളികളെ ശിക്ഷിക്കുമ്പോള്‍ അതിനെതിരെ പ്രമേയം അവതരിപ്പിക്കുകയോ ചെയ്യുന്ന ഹീനമായ നയമാണ് ഇവിടെ ചില രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്യുന്നത്.
വിദേശരാജ്യങ്ങളുമായി ഇന്ത്യ വളര്‍ത്തിയെടുത്ത നല്ല ബന്ധത്തിന്റെ ഫലമാണ് പുല്‍വാമയി ലെ ഭീകരപ്രവര്‍ത്തനത്തിനെതിരെ ഇന്ത്യയ്‌ക്കൊപ്പം 48 ലോകരാഷ്ട്രങ്ങള്‍ പിന്തുണയുമായി എത്തിയത്. എന്നാല്‍ ഏക കമ്മ്യൂണിസ്റ്റു രാഷ ്ട്രമായ ചൈനമാത്രം പാക്കിസ്ഥാനൊപ്പം നില്‍ക്കുന്നു. ഇപ്പോ ഴും പാക്കിസ്ഥാന് ജയ് വിളിച്ചാല്‍ എ ന്താണ് കുഴപ്പം അ വര്‍ നമ്മുടെ ശത്രുക്കളല്ല സഹോദരങ്ങളാണ് എന്നു പറയു ന്ന മാനവീകതയുടെ പ്രതീകങ്ങളാകാന്‍ ശ്രമിക്കുന്ന നേതാക്കന്മാരും ഇന്ത്യന്‍ പട്ടാളക്കാര്‍ കൂലി യ്ക്കു വേല ചെയ്യു ന്ന വെറും കൂലിക്കാരാണെന്നും അവര്‍ ക്ക് പ്രത്യേക പദവികളോ പാരിതോഷികങ്ങളോ അനുവദിയ്ക്കുന്നതിന്റെ ആവശ്യമില്ലെന്നും തരം കിട്ടുമ്പോഴെല്ലാം രാജ്യത്തിന്റെ കാ വല്‍ക്കാരായ ഇവരുടെ മനോധൈര്യം ചോര്‍ത്തിക്കളയുന്നവിധം സ്ഥാനത്തും അസ്ഥാനത്തു മൊക്കെ പ്രതികരിക്കുക യും ചെയ്യുന്നവര്‍ നാട്ടുകാര്‍ ക്കൊപ്പമാണെന്നു പറയുന്നതിലെ പൊള്ളത്തരങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇവര്‍ക്ക് ഏതു നാട്ടുകാരോടാണ് പ്രതിബന്ധത എന്ന ത് ഇവര്‍തന്നെ തുറന്നുകാട്ടുന്ന വിധമാണ് പരസ്യപ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സ്ത്രീപീഡനത്തിനെതി രെ ശിക്ഷ നടപ്പിലാക്കുന്ന പാകിസ്ഥാനെ കണ്ടുപഠിയ് ക്കണമെന്നും ഇവിടെ ആ രും ശിക്ഷിക്കപ്പെടുന്നില്ലെ ന്നും പരസ്യമായി മീഡിയകളില്‍ പ്രതികരിച്ചവര്‍ അ വിടുത്തെ ഒരു ക്രിസ്ത്യന്‍ യുവതിയെ ദൈവനിന്ദ നടത്തിയെന്നാരോപിച്ച് ജയിലിലടക്കുകയും കോടതി അവരെ കുറ്റവിമുക്തയാക്കുകയും ചെയ്തപ്പോള്‍ ആ വിധിയ്‌ക്കെതിരെ രാജ്യം മുഴുവനുള്ള മതമൗലികവാദികള്‍ തെരുവുകള്‍ കത്തിച്ചുകൊണ്ട് അക്രമകാരികളായ കാഴ്ച നാം കണ്ടല്ലോ. വിധിപറഞ്ഞ ജഡ്ജിമാര്‍ വധഭീഷണിയെ തുടര്‍ന്ന് ഒളിവിലാണ്. ഇവരില്‍ നിന്നാണ് ഇന്‍ഡ്യ മതേതരത്വവും ജനാധിപത്യവും പഠിക്കണമെന്ന് ഇവിടുത്തെ കുറെ രാഷ്ട്രീയക്കാര്‍ പറയുന്നത്. തുടക്കം മുതല്‍ തന്നെ ജനാധിപത്യത്തോടു പിന്‍തിരിഞ്ഞുനിന്ന് ഏഷ്യയിലെന്നല്ല ലോകമാകെയുള്ള ഭീകരപ്രവര്‍ത്തനത്തിന് ചുക്കാ ന്‍പിടിക്കുന്ന പാകിസ്ഥാനുവേണ്ടി ഇവിടെ രാഷ്ട്രീയം കളിക്കുന്നവര്‍ ഏതു രീതിയിലുള്ള നേട്ടങ്ങളാണ് കൊയ്‌തെടുക്കുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
പാക് അധിനിവേശ കാശ്മീരിനപ്പുറമുള്ള പാക്കിസ്ഥാന്‍ പ്രവിശ്യയായ ഖൈബര്‍,ബലാകോട്ട്,മുസഫറാബാദ്, ചകോതി എന്നീ ടെററിസ്റ്റ് ക്യാമ്പുകള്‍ പാക്കിസ്ഥാന്‍ പോറ്റി വളര്‍ത്തി സംരക്ഷിച്ചിരുന്ന ഭീകരന്‍മാരുടെ ഏറ്റവുംവലിയ പരിശീലനകേന്ദ്രങ്ങളായിരുന്നു. ഫെബ്രുവരി 25 ലെ പ്രഭാതത്തില്‍ കേവലം അരമണിക്കൂര്‍ കൊണ്ട് ആ ക്യാമ്പുകള്‍ ഇന്ത്യന്‍ വ്യോമസേന തകര്‍ത്തപ്പോള്‍ യാതൊരു പ്രകോപനവും കൂടാതെ ഭാരതത്തിന്റെ ജവാന്മാരെ കൊന്നൊടുക്കിയ ഭീകരസംഘം മാത്രമല്ല ആ ഭീകരരെ ഊട്ടിവളര്‍ത്തിയ പാകിസ്ഥാനാണ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയത്. നിരപരാധികളായ ഭാരതത്തിന്റെ ധീരജവാന്‍മാരെ ആക്രമിച്ചതിന്റെ 12-ാം പക്കംതന്നെ 200 ഓളം ഭീകരരെ നിമിഷനേരം കൊണ്ട് ഇല്ലാതാക്കിയ ഇന്ത്യന്‍ വോമസേനയെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല.
ഭാരതത്തിലെ സര്‍വ്വമതസ്തരും പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസ്സ് അടക്കമുള്ള എല്ലാ രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തില്‍ വ്യോമസേനയെ അഭിമാനത്തോടെ അഭിനന്ദിക്കുമ്പോള്‍ ചില ഒറ്റപ്പെട്ട വിലകുറഞ്ഞ വിമര്‍ശനങ്ങളും അവഹേളിക്കലും നടത്തുന്ന രാജ്യദ്രോഹികള്‍ വിംഗ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെപോലെയുള്ള ധീരയോദ്ധാക്കളെയാണ് സത്യത്തില്‍ അപമാനിക്കുന്നത്. ഇത്തക്കാരെ തെരഞ്ഞുപിടിച്ചുകണ്ടെത്തി തീവ്രവാദികള്‍ക്കു കൊടുക്കേണ്ട ശിക്ഷതന്നെ നല്‍കാന്‍ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ജാഗ്രത കാണിക്കണം.