ഇനിപ്പറയുന്ന വിശദാംശങ്ങൾ അനുസരിച്ച് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വഴി നികത്തേണ്ട ഒരു ഒഴിവ് നിലവിലുണ്ട്:
സംസ്ഥാനത്തിന്റെ പേര്: കേരളം
അംഗത്തിന്റെ പേര്: ശ്രീ ജോസ് കെ. മാണി
ഒഴിവു വരാനുള്ള കാരണം: രാജി
ഒഴിവു വന്ന തീയതി: 11.01.2021
കാലാവധി അവസാനിക്കുന്നത്: 01.07.2024
1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 151 A വകുപ്പ് പ്രകാരം, ഒഴിവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബാക്കി കാലാവധി ഒരു വർഷമോ അതിൽ കൂടുതലോ ആണെങ്കിൽ, ഒഴിവ് നടന്ന തീയതി മുതൽ ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് വഴി, ഒഴിവുകൾ നികത്തേണ്ടതുണ്ട്.
കമ്മീഷൻ ഇന്ന് ഇക്കാര്യം അവലോകനം ചെയ്യുകയും, രാജ്യത്ത് കോവിഡ്-19 ന്റെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ, സാഹചര്യം ഗണ്യമായി മെച്ചപ്പെടുകയും അനുകൂലമാവുകയും ചെയ്യുന്നതുവരെ മുകളിൽ സൂചിപ്പിച്ച ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമല്ലെന്ന് തീരുമാനിക്കുകയും ചെയ്തു.
ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിന്ന് അഭിപ്രായം ആരായുന്നതിനൊപ്പം ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അധികാരികളുമായി മഹാമാരിയുടെ സാഹചര്യം വിലയിരുത്തിയ ശേഷം ഭാവിയിൽ ഉചിതമായ സമയത്ത് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.