രാജ്യദ്രോഹ കേസ് :ഐഷാ സുൽത്താനയെ ഇന്ന് ചോദ്യം ചെയ്യും

291
0

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കവരത്തി പോലീസ് സ്‌റ്റേഷനിൽ രാവിലെ 10.30ന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.

രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തതിനെ തുടർന്ന് മുന്‍കൂര്‍ ജാമ്യം തേടിയ ആയിഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഹാജരായ ആയിഷയെ മൂന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇതിനു പുറമെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേത്തുടർന്ന് ഇന്ന് ചോദ്യംചെയ്യലിനെത്തുന്ന ആയിഷ സുൽത്താനയെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുമെന്നാണ് സൂചന.

അതേസമയം, രാജ്യദ്രോഹ കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ആയിഷ സുൽത്താന കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചത്തിന് കളക്ടർ അസ്ഗർ അലി താക്കീത് നൽകി. ദ്വീപിൽ ഹോംക്വാറന്‍റൈനിൽ തുടർന്ന് സ്റ്റേഷനിലെത്താൻ മാത്രമാണ് ഐഷയ്ക്ക് അനുമതി നൽകിയത്. എന്നാൽ പഞ്ചായത്ത് മെമ്പർമാരുടെ യോഗത്തിലും രോഗികളുടെ ചികിത്സ കേന്ദ്രങ്ങളിലുമടക്കം ഐഷയെത്തി. ഇത് ആവർത്തിച്ചാൽ നടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്.