രാജ്യദ്രോഹക്കേസ് : ഐഷാ സുൽത്താന ലക്ഷദ്വീപിൽ എത്തി ഇന്ന് നിർണായകം

317
0

ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. ‘ജൈവായുധ പ്രയോഗം’ എന്ന വാക്ക് ചാനൽ ചർച്ചയ്ക്കിടെ ഉപയോഗിച്ചതിനാണ് ആയിഷ സുൽത്താനയ്ക്കെതിരേ കവരത്തി പോലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയത്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നിൽ ഹാജരാവുക. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. അതേസമയം, അറസ്റ്റ് ഉണ്ടായാൽ ഇടക്കാല ജാമ്യം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

നീതിപീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന ഇന്നലെ വ്യക്തമാക്കിയിരുന്നു