രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി.

344
0

•രാജ്യത്ത് കോവിഡ് രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ പുരോഗതി. കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി

•രാജ്യവ്യാപകമായി 29.16 കോടി കോവിഡ് പരിശോധനകൾ നടത്തി

രാജ്യവ്യാപകമായി നടത്തിയ കോവിഡ് പരിശോധനകളുടെ ആകെ എണ്ണം ഇന്ന് 29.16 കോടി പിന്നിട്ടു. ഇതുവരെ 29,16,47,037 പരിശോധനകളാണ് നടത്തിയത്. രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,62,93,003 ആയി.

81.77% ആണ് ദേശീയതലത്തിലെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിൽ 3,00,732 പേർ രോഗമുക്തി നേടി.
പുതുതായി രോഗമുക്തി നേടിയവരിൽ 73.49% വും 10 സംസ്ഥാനങ്ങളിൽനിന്നും

പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 21.19%ആണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3,68,147 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്ര, കർണാടക,കേരളം,ഉത്തർപ്രദേശ്, ഡൽഹി, തമിഴ്നാട്, പശ്ചിമബംഗാൾ,ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78% വും.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ – 56,647. കർണാടകയിൽ 37,733 പേർക്കും കേരളത്തിൽ 31,959 പേർക്കും പുതുതായി രോഗം റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 34,13,642ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 17.13% ആണ് . കഴിഞ്ഞ 24 മണിക്കൂറിൽ ചികിത്സയിൽ ഉള്ളവരുടെ ആകെ എണ്ണത്തിൽ 63,998 പേരുടെ കുറവ് രേഖപ്പെടുത്തി.

മഹാരാഷ്ട്ര, ഉത്തർപ്രദേശ്, കർണാടക, കേരളം, രാജസ്ഥാൻ, ഗുജറാത്ത്, ആന്ധ്രപ്രദേശ്, ചത്തീസ്ഗഡ്,തമിഴ്നാട്, പശ്ചിമബംഗാൾ, ബീഹാർ, ഹരിയാന എന്നീ 12 സംസ്ഥാനങ്ങളിലായാണ് ഇന്ത്യയിൽ ആകെ ചികിത്സയിലുള്ള രോഗികളുടെ 81.46% വും.

ദേശീയതലത്തിലെ മരണനിരക്ക് തുടർച്ചയായി കുറഞ്ഞു വരുന്നു ,നിലവിൽ ഇത് 1.10% ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 3417 മരണം റിപ്പോർട്ട് ചെയ്തു. ഇവയിൽ 74.54 ശതമാനവും 10 സംസ്ഥാനങ്ങളിൽ നിന്ന്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം- 669. ഡൽഹിയിൽ 407 പേരുടെയും ഉത്തർപ്രദേശിൽ 288 പേരുടെയും മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിൽ 3 സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. ദാമൻ &ദിയു ദാദ്ര &നഗർഹവേലി, ലക്ഷദ്വീപ്, അരുണാചൽപ്രദേശ് എന്നിവയാണവ.