മൗനം സ്വരമായ് എൻ പൊൻ വീണയിൽ

447
0

സിനിമ: ആയുഷ്‌ക്കാലം
രചന: കൈതപ്രം ദാമോദരന്‍ നമ്പൂതിരി
സംഗീതം: ഔസേപ്പച്ചന്‍
പാടിയത്: കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര

മൗനം സ്വരമായ് എൻ പൊൻ വീണയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ ആ……
ഉം…ഉം..ഉം….
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ

അറിയാതെയെൻ തെളി വേനലിൽ
കുളിർമാരിയായ് പെയ്തു നീ (2)
നീരവരാവിൽ ശ്രുതി ചേർന്നുവെങ്കിൽ
മൃദുരവമായ് നിൻ ലയമഞ്ജരി
ആ..ആ.ആ ഉം..ഉം..
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ജന്മം സഫലം എൻ ശ്രീരേഖയിൽ

ആത്മാവിലെ പൂങ്കോടിയിൽ
വൈഡൂര്യമായ് വന്നു നീ(2)
അനഘ നിലാവിൽ മുടി കോതി നിൽക്കെ
വാർമതിയായ് നീ എന്നോമനേ
ആ..ആ..ആ…ഉം…ഉം..
ജന്മം സഫലം എൻ ശ്രീരേഖയിൽ
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ
ഉണരും സ്മൃതിയലയിൽ ആരോ സാന്ത്വനമായ്
മുരളികയൂതി ദൂരെ