ശാസ്ത്രീയ ചികിത്സക്കെതിരെ നിരന്തരം സംസാരിച്ചു കൊണ്ടിരുന്ന മോഹനൻ വൈദ്യർ (65) മരിച്ച നിലയിൽ. തിരുവനന്തപുരം കാലടിയിലെ ബന്ധു വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിവാദമായ അശാസ്ത്രീയ ചികിത്സ പ്രസ്താവനകളിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിയാണ്.