മോഡലുകൾ വാഹനാപകടത്തില്‍ മരിച്ച കേസിലെ പ്രതി റോയി അറക്കലിനെതിരെ പോക്‌സോ കേസ്

107
0

നമ്പര്‍ 18 ഹോട്ടല്‍ ഉടമയായ റോയി ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ഉപദ്രവിച്ചെന്നാണ് കേസ്. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കേസ് കൈമാറി.

ഫോര്‍ട്ട് കൊച്ചി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികള്‍ മൊബൈലില്‍ ചിത്രീകരിച്ചെന്നാണ് ആരോപണം.
ഡിജെ പാർട്ടിക്കിടെ നമ്പർ 18 ഹോട്ടലിൽ വെച്ച് ഹോട്ടൽ ഉടമ റോയി വയലാറ്റ് തന്റെ പ്രായപൂർത്തിയാകാത്ത മകളെ കയറിപ്പിടിക്കുകയായിരുന്നെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. പാർട്ടിക്കിടെ റോയി തന്നെയും മകളെയും ഉപദ്രവിച്ചെന്നും യുവതി വ്യക്തമാക്കുന്നു. ഒടുവിൽ തങ്ങൾ ഇരുവരും ഹോട്ടലിൽ നിന്നും ഇറങ്ങിയോടുകയായിരുന്നെന്നും യുവതി വെളിപ്പെടുത്തി. പെൺകുട്ടിയെ ഉപദ്രവിച്ച സംഭവം പുറത്തു പറയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇവരുടെ കുളിമുറി ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

റോയിയുടെ കൂട്ടുപ്രതിയും ലഹരിക്കച്ചവടക്കാരനുമായ സൈജു തങ്കച്ചൻ, കൂട്ടാളി അഞ്ജലി എന്നിവരാണ് തങ്ങളെ കുടുക്കിയത് എന്നും പരാതിയുണ്ട്. ഫാഷൻ രംഗത്തു തൊഴിൽ വാഗ്ദാനം ചെയ്ത് അഞ്ജലിയാണ് പെൺകുട്ടിയെയും അമ്മയെയും കൊച്ചിയിലെത്തിച്ചത്. കോഴിക്കോട് സംരംഭകയായി അറിയപ്പെടുന്ന അഞ്ജലിയെ വിശ്വസിച്ച് 5 യുവതികൾ കൂടി കൊച്ചിയിലെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തന്ത്രപൂർവം അഞ്ജലിയും സൈജുവും ചേർന്നു നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഹോട്ടലിൽ വച്ചു റോയി ലൈംഗികമായി ഉപദ്രവിച്ചെന്നും പെൺകുട്ടി പറയുന്നു.

അഞ്ജലിയെ അല്ലാതെ മറ്റാരെയും പെൺകുട്ടിക്കു മനസ്സിലായിരുന്നില്ല. മോഡലുകൾ കൊല്ലപ്പെട്ട വാർത്തകളിലൂടെ റോയിയെയും സൈജുവിനെയും തിരിച്ചറി‍ഞ്ഞ പെൺകുട്ടിയും അമ്മയും കോഴിക്കോട് പൊലീസിനോടു പരാതിപ്പെട്ടിരുന്നു. പിന്നീട് ജനുവരി 31നു കൊച്ചിയിലെത്തി പരാതി നൽകി.നമ്പർ 18 ഹോട്ടലിൽ റോയി വയലാറ്റിനും മറ്റ് ഉന്നതർക്കുമായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന അഞ്ജലി വടക്കേപുരയ്ക്കൽ ലഹരിക്ക് അടിമയാണെന്ന് പോക്സോ കേസിലെ ഇര വെളിപ്പെടുത്തി.

കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തില്‍ റോയ് വയലാട് ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. വാഹനാപകടം നടന്ന ദിവസം മോഡലുകള്‍ എത്തിയ നമ്പര്‍ 18 ഹോട്ടലിലെ സിസിടിവി ക്യാമറ ഹാര്‍ഡ് ഡിസ്‌കുകള്‍ നശിപ്പിച്ചതിനാണ് അറസ്റ്റ്.