മോചനം വൈകാതെ ; ചീഫ് ഓഫിസറുടെ കുടുംബത്തെ സന്ദർശിച്ച് കേന്ദ്രമന്ത്രി

71
0

ഗിനിയയിൽ നാവികസേന തടഞ്ഞുവച്ച ഇരുപത്തിയാറംഗസംഘത്തെ രാജ്യത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതമെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കപ്പൽസംഘത്തിലെ ചീഫ് ഓഫിസർ സനു ജോസിന്‍റെ വീട് സന്ദർശിച്ച ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കപ്പൽ നൈജീരിയയിലേക്ക് കൊണ്ടുപോയതായും തുറമുഖത്ത് എത്തുമ്പോൾ ഇന്ത്യൻ എംബസി അധികൃതർക്ക് നാവികരെ കാണാനാകുമെന്നും വി.മുരളീധരൻ വിശദീകരിച്ചു. നൈജീരിയിൻ ഹൈക്കമ്മീഷണറുമായി സംസാരിച്ചതായും ആശങ്ക വേണ്ടെന്നും മന്ത്രി ബന്ധുക്കളെ അറിയിച്ചു.
അന്താരാഷ്ട്രനിയമം പാലിച്ച് വിദേശകാര്യമന്ത്രാലയം സജീവമായി ഇടപെടുന്നുണ്ട്. ഗിനിയയുമായും നൈജീരിയയുമായും ചർച്ചകൾ തുടരുകയാണ്. നിയമപരമായി ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും വി.മുരളീധരൻ പറഞ്ഞു. കേന്ദ്രസർക്കാർ നടപടികൾ കുടുംബത്തെ നേരിൽ കണ്ട് അറിയിക്കാനായിരുന്നു മന്ത്രിയുടെ സന്ദർശനം.