മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ

191
0

ചലച്ചിത്രം: ഈറ്റ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്

മുറുക്കിച്ചുവന്നതോ മാരൻ മുത്തിച്ചുവപ്പിച്ചതൊ
മുറ്റത്തെ പൂവേ മുക്കുറ്റിപൂവേ
മുത്തനി പൊന്മണി ചുണ്ട് നിന്റെ
മൂവന്തിച്ചോപ്പൊള്ള ചുണ്ട്
(മുറുക്കിച്ചുവന്നതോ..)

പൊട്ടി വിടർന്നത് പൂമുല്ലയാണോ
മൊട്ടിട്ട മോഹമാണോ
കാറ്റു കവർന്നത് കസ്തൂരിയാണോ
കരളിലെ മോഹമാണോ
കൈനാറിയാണോ കൈതപ്പൂവാണോ
കള്ളിപ്പെണ്ണേ നിൻ കിനാവാണോ (2)
(മുറുക്കിച്ചുവന്നതോ..)

കെട്ടിപ്പിടിച്ചത് പൂങ്കൊമ്പിലാണോ
പട്ടിളം മെയ്യിലാണോ
തട്ടിയെടുത്തത് താരമ്പൻ നിന്നുടെ
തങ്കപ്പതക്കമാണോ
കരിവളയാണോ കാൽത്തളയാണോ
കന്നിപ്പെണ്ണേ നിൻ മനസ്സാണോ
(മുറുക്കിച്ചുവന്നതോ..)