മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം ജൂൺ 11 ന് (ഇന്ന്)

110
0

കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും എതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്തുവരുന്നതെന്നും അത് കേരളീയ സമൂഹത്തിന് അപമാനമായി മാറിയെന്നും കെപിസിസി ജനറൽ സെക്രട്ടറി റ്റി.യു.രാധാകൃഷ്ണൻ.

ദുർഭരണത്തിനെതിരായ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി ജൂൺ 11 ശനിയാഴ്ച്ച (ഇന്ന്) കെപിസിസിയുടെ തീരുമാനപ്രകാരം കേരളത്തിലെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് റ്റി.യു.രാധാകൃഷ്ണൻ അറിയിച്ചു.