ചലച്ചിത്രം: ഒരുനാള്‍ വരും
രചന: മുരുകന്‍ കാട്ടാക്കട
സംഗീതം: എം.ജി.ശ്രീകുമാര്‍
ആലാപനം: എം.ജി.ശ്രീകുമാര്‍
മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്
മനതാരില്‍ കുളിരുന്നെന്‍ ബാല്യം
ആരോ നീട്ടിയ മഷി തണ്ടിന്‍ കുളിരുള്ള
തളിരോർമ്മയാണെന്റെ ബാല്യം
ചെളിമണ്ണിൽ പാവാട ചായം തേയ്ക്കും
അതു കാണെ കളിയാക്കും ഇല നോമ്പുകൾ
കളിയാടുന്ന പാടത്തെ കതിരോർമ്മ ബാല്യം
(മാവിൻ ചോട്ടിലെ….)
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ മുഖമൊന്നുയർത്താതെ നിന്നു
പകലിനെ സ്നേഹിച്ചു കൊതി തീരാതൊരു പൂവു
പടിഞ്ഞാറു നോക്കി കരഞ്ഞു
അവൾ പാതിമയക്കത്തിൽ നിന്നു
ഒരു കാറ്റു മെയ് തലോടി
അറിയാതെ പാട്ടു മൂളി (2)
അതിലലിയാത്ത വെയിലോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ….)
കളിവാക്കു ചൊല്ലിയ കളിക്കൂട്ടുകാരിയെ
കരയിച്ച കാര്യം മറന്നു
അതിൻ സുഖമുള്ള നോവും മറന്നു
നുണ പറഞ്ഞെപ്പൊഴോ ഞാവൽപ്പഴം തിന്ന
തൊടിയും നിലാവും മറഞ്ഞു
കാവില്‍ കിളിയും കിനാവും മയങ്ങി
നിറവാർന്ന സന്ധ്യ മാഞ്ഞു
മഴയുള്ള രാത്രി പോയീ(2)
ഇന്നും മറയാത്ത മഴയോർമ്മ എൻ ബാല്യം
(മാവിൻ ചോട്ടിലെ….)