മാനസമൈനേ വരൂ

132
0

ചലച്ചിത്രം: ചെമ്മീന്‍
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: സലില്‍ ചൗധരി
ആലാപനം: മന്നാഡേ

ഓ… ഓഹോ… 

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ – ആരെ 

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ – ആരെ 
മാനസമൈനേ വരൂ

നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
നിലാവിന്റെ നാട്ടിലെ
നിശാഗന്ധി പൂത്തല്ലോ
കളിക്കൂ‍ട്ടുകാരനെ
മറന്നുപോയോ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ – ആരെ 
മാനസമൈനേ വരൂ

കടലിലെ ഓളവും
കരളിലെ മോഹവും
കടലിലെ ഓളവും
കരളിലെ മോഹവും
അടങ്ങുകില്ലോമനെ
അടങ്ങുകില്ലാ

മാനസമൈനേ വരൂ
മധുരം നുള്ളിത്തരൂ
നിന്നരുമപ്പൂവാടിയിൽ നീ
തേടുവതാ‍രേ – ആരെ 
മാനസമൈനേ വരൂ