മാധ്യമ പ്രവർത്തക സുഹൃത്തുക്കളുടെ ശ്രദ്ധയ്ക്ക്

70
0

എന്റെ കേരളം -മാധ്യമ പുരസ്ക്കാര എന്‍ട്രികള്‍ നാളെ(മെയ് – 26) 12 മണി വരെ

രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 വരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുമായി ബന്ധപ്പെട്ട മികച്ച കവറേജുകൾക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ പുരസ്ക്കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ മെയ് 26 ഉച്ചക്ക് 12 മണിക്ക് മുമ്പ് സമര്‍പ്പിക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസർ അറിയിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ഫോട്ടോഗ്രാഫര്‍ക്കും ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടര്‍ക്കും മികച്ച ക്യാമറാമാനും സമഗ്ര കവറേജിന് അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, ഓണ്‍ലൈന്‍, റേഡിയോ വിഭാഗങ്ങള്‍ക്കും പുരസ്‌കാരം നല്‍കും.

ദൃശ്യ – ശ്രവ്യ – ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളുടെ ലിങ്കുകള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ പെന്‍ഡ്രൈവില്‍ കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്ററിലോ ജില്ലാ ഇൻഫർമേഷൻ ഓഫിസർക്ക് സമര്‍പ്പിക്കണം. അച്ചടി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകളടങ്ങിയ പത്രത്തിന്റെ മൂന്ന് അസല്‍പ്പതിപ്പുകളാണ് സമർപ്പിക്കേണ്ടത്.
സ്ഥാപന മേധാവിയുടെ അനുമതി പത്രം ഉള്‍പ്പെടുത്തിയ എന്‍ട്രികളാണ് സമര്‍പ്പിക്കേണ്ടത്.