മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക്

152
0

ആഗസ്റ്റ് 15ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ കവറേജിനുള്ള അനുമതി കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിലേതു പോലെയായിരിക്കും. ഒരു മാധ്യമ സ്ഥാപനത്തിൽ നിന്ന് ഒരു റിപ്പോർട്ടർക്കായിരിക്കും പ്രവേശനാനുമതിയുള്ളത്. ചാനലുകൾക്കുള്ള തത്‌സമയ വീഡിയോ ഔട്ട് പി. ആർ. ഡി ലഭ്യമാക്കും. കഴിഞ്ഞ തവണത്തേതു പോലെ ഫോട്ടോകളും പി. ആർ. ഡി എടുത്ത് ചടങ്ങ്് കഴിഞ്ഞാലുടൻ മാധ്യമങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. മീഡിയ പാസ് ലഭിക്കുന്നതിന്, പങ്കെടുക്കുന്ന റിപ്പോർട്ടറുടെ പേര് പി. ആർ. ഡിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ഇന്ന് വൈകിട്ട് അഞ്ച് മണിക്കണം നൽകണം. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ഈ ക്രമീകരണവുമായി എല്ലാവരും ദയവായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.