റാണ അയ്യൂബ് തന്റെയും കുടുംബാംഗങ്ങളുടെയും സേവിംഗ്സ് അക്കൗണ്ട് വഴിയാണ് സാമ്പത്തിക തട്ടിപ്പ് നടത്തിയത്. പൊതു ജനങ്ങളില്‍ നിന്ന് കോടികളാണ് ഇവര്‍ പിരിച്ചെടുത്തത്. മാധ്യമപ്രവര്‍ത്തകയായിരിക്കെ പൊതുജനങ്ങളില്‍ നിന്ന് കോടികള്‍ പിരിച്ചെടുത്ത മൂന്ന് കേസുകളാണ് എഫ്ഐആറില്‍ ഉള്ളത്.
ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ടുകള്‍, അസം, ബിഹാര്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട്, 2021 മെയ്-ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ കൊറോണ ബാധിച്ച ആളുകള്‍ക്കുള്ള സഹായം എന്നിവയിലാണ് തട്ടിപ്പ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍, അനധികൃത സ്വത്ത് സമ്പാദനം, ഉപയോഗം എന്നിവയ്‌ക്ക് എതിരെയാണ് നിയമ നടപടി സ്വീകരിച്ചത്.