മാതാ അമൃതാനന്ദമയിയുടെ 69-ാം ജൻമദിനാഘോഷം ലളിതമായ ചടങ്ങുകളോടെ

87
0

മാതാ അമൃതാനന്ദമയിയുടെ 69-ാം ജൻമദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കരുനാഗപ്പള്ളി അമൃതപുരി ആശ്രമത്തിൽ നടന്നു. അന്തരീക്ഷമലിനീകരണം കുറയ്ക്കാനും, പരിസരശുചിത്വം ഉറപ്പാക്കാനും പ്രയോഗികമായ കാര്യങ്ങൾ കണ്ടെത്തി ശീലമാക്കുന്നതിന് സമൂഹം കൂടുതൽ ശ്രദ്ധപുലർത്തണമെന്ന് ജന്മദിന സന്ദേശത്തിൽ അമൃതാനന്ദമയി പറഞ്ഞു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന സത്‌സംഗം, ധ്യാനം, വിശ്വശാന്തി പ്രാർത്ഥന എന്നിവയിൽ വിദേശികൾ ഉൾപ്പടെ നൂറ്കണക്കിന് പേർ പങ്കുചേർന്നു. മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ ഉൾപ്പടെയുള്ള പ്രമുഖരും ജന്മദിനാഘോഷത്തിനെത്തി..