മഴക്കെടുതി: നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടം പരിഹാരം പ്രഖ്യാപിക്കണം

129
0

മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടം പരിഹാരം പ്രഖ്യാപിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ ശ്രീ. കമലാലയം സുകു, ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ശ്രീ. എസ്. എസ്. മനോജ്, ശ്രീ. നെട്ടയം മധു എന്നിവർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി മൂലം നട്ടം തിരിയുന്ന വ്യാപാരികൾക്ക് സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകും.സംസ്ഥാനത്താകെ1000 കോടി രൂപയ്ക്ക് മുകളിൽ മുതൽ മുടക്ക് നഷ്ടമാണ് പ്രാഥമികമായി കണക്കാക്കപ്പെടുന്നതെന്നും നേതാക്കൾ പറഞ്ഞു.