മഴക്കാല രോഗങ്ങൾക്ക് സൗജന്യ മരുന്ന്

289
0

മഴ കാരണമുണ്ടാകാനിടയുള്ള പലതരം പനികൾ, ജലദോഷം, ചുമ, വയറിളക്കം, പലവിധ വേദനകൾ, വാതരോഗത്തിന്റെ വർദ്ധനവ്, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവയ്ക്കും രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റുവാനുമുള്ള മരുന്നും, കൊതുകിന്റെ സാന്ദ്രത കുറയ്ക്കുവാനായി പുകയ്ക്കുവാനുള്ള ചൂർണ്ണവും നേമം ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ നിന്നും സൗജന്യമായി നൽകുന്നു.
മഴ കാരണം ശുദ്ധജല ദൗർലഭ്യമുണ്ടാകാമെന്നതിനാൽ ഇവിടെ നിന്നും നൽകുന്ന ഷഡംഗചൂർണ്ണം ചേർത്ത് തിളപ്പിച്ച് വറ്റിച്ച വെള്ളം കുടിക്കണമെന്നും ശരീരത്തിന്റെ ചൂട് നിലനിർത്തുന്ന മരുന്നുകളിട്ട് തിളപ്പിച്ചാറ്റിയ ഔഷധങ്ങൾ മഴക്കാലത്ത് ഉപയോഗിക്കണമെന്നും സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ഷർമദ് ഖാൻ ആവശ്യപ്പെട്ടു.
ചികിത്സയും നിർദ്ദേശവും മരുന്നുകളും സ്ഥാപനത്തിൽ നിന്നും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 2 വരെ സൗജന്യമായി ലഭിക്കും. ഫോൺ 9447963481