മലിനജല- വായൂ നിരീക്ഷണ സംവിധാനം

638
0

കോവിഡ് 19 ന്റെ വ്യാപനം കണ്ടെത്താൻ പാർലമെന്റിൽ മലിനജല- വായൂ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള നിർദ്ദേശം രാജ്യസഭാധ്യക്ഷൻ കൂടി ആയ ഉപരാഷ്ട്രപതിക്ക് മുന്നിൽ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് ( സി എസ് ഐ ആർ) ഡയറക്ടർ ജനറൽ ഡോ. ശേഖർ സി. മാന്റെ അവതരിപ്പിച്ചു.

സമൂഹത്തിൽ എത്ര പേർക്ക് കോവിഡ് ബാധിച്ചു എന്നതിന്റെ ഗുണപരവും അളവിലുമുള്ള മൂല്യനിർണയം നടത്തുന്നതിനും കോവിഡ് 19 വ്യാപന പുരോഗതി മനസ്സിലാക്കുന്നതിനും മലിന ജല നിരീക്ഷണ സംവിധാനം ഉപയോഗപ്പെടുത്താനാകും എന്ന് ഉപ രാഷ്ട്രപതിയോട് സിഎസ്ഐആർ ഡയറക്ടർ ജനറൽ അറിയിച്ചു. സമൂഹത്തിലെക്ക് രോഗവ്യാപനത്തിന്റെ സമഗ്രമായ നിരീക്ഷണം യഥാസമയം നടത്തുന്നതിന് ഇത് സഹായിക്കും.

കോവിഡ്-19ന്റെ നിലവിലെ സാംക്രമികരോഗ സ്വഭാവം മനസ്സിലാക്കുന്നതിനു മാത്രമല്ല, ഭാവിയിലെ രോഗവ്യാപന സാധ്യത വളരെ നേരത്തെയും എളുപ്പത്തിലും കണ്ടെത്തുന്നതിനുമുള്ള പ്രധാന മാർഗ്ഗമാണ് മലിനജല നിരീക്ഷണം എന്ന് ഡോ. മാന്റെ പറഞ്ഞു.

വൈറൽ കണികകളും പകർച്ചവ്യാധി ഭീഷണിയും നിരീക്ഷിക്കാൻ വായു സാംപ്ലിങ് സംവിധാനം സ്ഥാപിക്കാനും അദ്ദേഹം നിർദ്ദേശിച്ചു. സർക്കാരുമായും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർലയുമായും ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉപരാഷ്ട്രപതി, സി എസ് ഐ ആർ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി.