മലയാളി സ്വർണ വ്യാപാരിയെആക്രമിച്ചു 40 ലക്ഷം തട്ടാൻശ്രമം

76
0

എട്ടംഗ അക്രമി സംഘത്തിലെ നാലു മലയാളികൾ പിടിയിൽ;സംഭവം ഗുണ്ടൽപേട്ടക്കടുത്ത ബേഗൂരിൽ ……!



           മലയാളി സ്വർണ വ്യാപാരിയെ ആക്രമിച്ചു 40 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച അക്രമി സംഘത്തിലെ നാലു
മലയാളികളെ കർണാടക പൊലീസ് പിടികൂടി.എട്ടംഗസംഘത്തിലെ മറ്റു നാലു പേർക്കു വേണ്ടി തിരച്ചിൽ 
തുടരുകയാണ്.
    ഗുണ്ടൽപേട്ടക്കടുത്ത ബേഗൂരിൽ പകൽ 11 മണിയോടെയായിരുന്നു സംഭവം. കൽപ്പറ്റയിലെ സ്വർണവ്യാപാരി സുഖ്ദേവ് തൻ്റെ ഹോണ്ട സിറ്റി കാറിൽ തൊപൂരിൽ നിന്നു വരികയായിരുന്നു. 40 ലക്ഷം രൂപയും കാറിലുണ്ടായിരുന്നു. ബേഗൂരിലെത്തിയപ്പോൾ ഇന്നോവയിലും മറ്റൊരു വാഹനത്തിലും എത്തിയ അക്രമിസംഘം കാർതടഞ്ഞു.
സുഖ്ദേവിനേയും ഡ്രൈവർ അഷറഫിനേയും പുറത്തേക്ക് വലിച്ചിറക്കി വിട്ട ശേഷം പണമടങ്ങിയ കാറുമായി അക്രമിസംഘം കടന്നുകളഞ്ഞു. അക്രമി സംഘം സഞ്ചരിച്ച കാർ സോമ ഹള്ളിക്ക് സമീപം പാലത്തിൽ ഇടിച്ചു നിന്നു.നാട്ടു
കാർ ഓടിയെ ത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വരെ സംശയം തോന്നി തടഞ്ഞു വയ്ക്കുകയായിരുന്നു.
       വിവരമറിഞ്ഞെത്തിയ പൊലീസ് നാലുപേരേയും കസ്റ്റഡി കസ്റ്റഡിയിലെടുത്തു.
കാറ്റിലുണ്ടായിരുന്ന 40 ലക്ഷം രൂപ ഉടമയ്ക്കു തിരിച്ചു കിട്ടി.