മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേ

152
0

ചലച്ചിത്രം: ഈറ്റ
രചന: യൂസഫലി കേച്ചേരി
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്, പി. സുശീല

മലയാറ്റൂർ മലഞ്ചരിവിലെ പൊന്മാനേ
പെരിയാറ്റിൽ മീൻ പിടിക്കും പൊൻ മാനേ
തട്ടിമുട്ടി താളം കൊട്ടും
കട്ടവണ്ടി തള്ളിവിടും
മാനേ പൊന്മാനേ
(മലയാറ്റൂർ)

മാനത്തെ ചന്തയിലും
മണിമേഘപനമ്പുകൾ
വിൽക്കുവാൻ നിരത്തി വെച്ചതാരു (2)
ഈറ്റ വെട്ടി നെയ്തതാരു അതിൽ
ഇഴ തുന്നി ചേർത്തതാരു
നീയല്ല ഞാനല്ലാ പിന്നെയാര്
ഓ..ഓ..ഓ..
(മലയാറ്റൂർ)

ചിറ്റാട പൂവിതളിൽ
ചിത്തിരപളുങ്കുമാല
മുത്തുമാല കോർത്തു വെച്ചതാര് (2)
കുങ്കുമക്കുറി തൊട്ടതാര് കൈയ്യിൽ
കുപ്പിവളയിട്ടതാര്
നീയല്ല ഞാനല്ലാ പിന്നെയാര്
ഓ..ഓ..ഓ..
(മലയാറ്റൂർ)