കേരളാ കോൺഗ്രസിന് 1964 ൽ നമധേയം നൽകിയ മഹാ പ്രതിഭയാണ് മന്നത്ത് പദ്മനാഭൻ എന്ന് കേരളാ കോൺഗ്രസ് വർക്കി ങ്ങ് ചെയർമാൻ പി.സി.തോമസ് Ex MP അഭിപ്രായപ്പെട്ടു. പി.റ്റി. ചാക്കോയും, മന്നത്ത് പദ്മനാഭനം തമ്മിൽ വലിയ ആഴത്തിലുള്ള അത്മ ബന്ധമായിരുന്നു എന്നും അദ്ധേഹം അനുസ്മരിച്ചു.
145 മത് മന്നം ജയന്തി ദിനചരത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് നേതാക്കൾ പെരുന്നയിൽ മന്നം സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷം എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജീ . സുകുമാരൻ നായരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം. കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA , കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡൻറ് വിക്ടർ ടി.തോമസ്,കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ്റ് സജി മഞ്ഞക്കടമ്പിൽ , പാർട്ടി ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി,യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല, ആർ.ശശിധരൻ നായർ , ജോസി ചക്കാല, അച്ചൻ കുഞ്ഞ് തെക്കെക്കര, സജിഏലക്കകുന്നം എന്നിവരും പുഷ്പ്പാർച്ചനയിൽ പങ്കെടുത്തു.