മധുരം ജീവാമൃത ബിന്ദു

173
0

ചലച്ചിത്രം: ചെങ്കോല്‍
രചന: കൈതപ്രം
സംഗീതം: ജോണ്‍സണ്‍
ആലാപനം: കെ.ജെ.യേശുദാസ്

ആ..ആ..ആ
മധുരം ജീവാമൃത ബിന്ദു (3)
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃത ബിന്ദു

സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
ഏകാന്ത യാമവീഥിയിൽ
കാന്തമാണെങ്കിലും ആ..ആ
കാന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നിൽക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ (മധുരം…)

ചേതോവികാരമേ നിറയൂ വീണ്ടുമെൻ
ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൽ
നീഹാര ബിന്ദു ചൂടുവാൻ
താന്തമാണെങ്കിലും ആ.ആ.ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
വീഴാതെ നിൽക്കുമെന്റെ ചേതന
നിൻ വിരല്‍പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ (മധുരം..)