മണ്‍ട്രോത്തുരുത്തിനായി പ്രത്യേക പാക്കേജ് പരിഗണനയില്‍: മന്ത്രി ജെ. ചിഞ്ചു റാണി

157
0

മണ്‍ട്രോത്തുരുത്തിന്റെ ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക പാക്കേജ് പരിഗണിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. മണ്‍ട്രോത്തുരുത്തിലെ വിവിധ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.
പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായം ആലോചിക്കുന്നു. കന്നുകാലി തൊഴുത്തുകള്‍ നഷ്ടപ്പെട്ടവര്‍ അപേക്ഷ നല്‍കുന്നതിന് അനുസരിച്ച് ആവശ്യമായ സഹായം ലഭ്യമാക്കും. കാലിത്തീറ്റയും എത്തിച്ചു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
മണ്‍ട്രോത്തുരുത്ത് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുമായി ആശയവിനിമയം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മണ്‍ട്രോത്തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി.