മെഡിക്കൽ അഡ്മിഷൻ: 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ

101
0

കോട്ടയം: മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബദേൽ അനു സാമുവൽ (36) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

പാലാ പൂവരണി സ്വദേശിയായ വീട്ടമ്മയിൽ നിന്നും മകന് വെല്ലൂരിൽ എംബിബിഎസിന് സ്റ്റാഫ് ക്വാട്ടായിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത് അഡ്മിഷൻ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പാലാ പോലീസിൽ പരാതിനല്‍കുകയും ചെയ്തു.