ഭരണബെഞ്ചിൽ പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര

607
0

ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ  പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ  പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്‌ടിച്ചു. 2016ൽ ഇ പി ജയരാജൻ നാൽപ്പതിനായിരത്തിൽ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ 61,000ൽ അധികം വോട്ടാണ്‌ കെ കെ ശൈലജയുടെ നേടിയത്‌. കെ കെ ശൈലജയ്‌ക്കൊപ്പം വീണ ജോർജ്‌, യു പ്രയിഭ, ആർ ബിന്ദു, ഒ എസ്‌ അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ്‌ സഭയിൽ ഇനി എൽഡിഎഫിനെ  പ്രതിനിധീകരിക്കുന്ന വനിതാ എംഎൽഎമാർ. വടകരയിൽനിന്ന്‌ വിജയിച്ച കെ കെ രമ മാത്രമാണ്‌ ഏക യുഡിഎഫ്‌ പ്രതിനിധിയായി സഭയിലെത്തുക.

കഴിഞ്ഞ സഭയിൽ എൽഡിഎഫിന്റെ മാത്രം എട്ട്‌ വനിതാ എംഎൽഎമാരാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ രണ്ടുപേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ്‌ വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും മുന്നിൽനിന്ന്‌ നയിച്ചു. മേഴ്‌സികുട്ടിയമ്മ   ഈ തവണയും മൽസരിച്ചുവെങ്കിലും   ജയിക്കാനായില്ല.