തൃശൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് പിന്നിലിരുന്ന് കുട നിവർത്തിയ യുവതി റോഡിൽ തലയടിച്ച് വീണ് മരിച്ചു.
കുന്നംകുളം ചൊവ്വന്നൂർ കുട്ടൻകുളങ്ങര ദാസന്റെ ഭാര്യ ഷീജ (47) ആണ് മരിച്ചത്.
മകനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ചൊവ്വന്നൂർ മില്ലിന് മുൻപിൽ വെച്ച് മഴപെയ്തതിനെ തുടർന്ന് കുടനിവർത്തിയതോടെ കാറ്റിൻ്റെ ശക്തമായ ആഘാതത്തിൽ ബൈക്കിൽ നിന്നും റോഡിലേക്ക് തലയിടിച്ചു വീഴുകയായിരുന്നു.
അപകടം നടന്ന ഉടനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.