ചലച്ചിത്രം: തോക്കുകള്‍ കഥ പറയുന്നു
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം: കെ.ജെ.യേശുദാസ്
പ്രേമിച്ചു പ്രേമിച്ചു നിന്നെ ഞാനൊരു
ദേവസ്ത്രീയാക്കും
കാടായ കാടുകള്‍ മുഴുവന്‍ ഞാനൊരു
കതിര്‍മണ്ഡപമാക്കും
(പ്രേമിച്ചു… )
ആയിരമുമ്മകള്‍ കൊണ്ടു നിന്നെ-
യൊരാരോമന പൂവാക്കും
ഞാനതിന്‍ പല്ലവപുടങ്ങള്‍ക്കുള്ളിലെ
മാണിക്ക്യ മണിമുത്താകും
(പ്രേമിച്ചു… )
ആലിംഗനത്തില്‍ മൂടി നിന്നെയൊ-
രാലോല രോമാഞ്ചമാക്കും
ഞാനതിന്‍ പീലിത്തിരുമുടി ചാര്‍ത്തിയ
വേണു ഗായകനാകും
(പ്രേമിച്ചു… )