പ്രവാസി തണൽ പദ്ധതി സഹായ വിതരണം മുഖ്യമന്ത്രി നിർവഹിച്ചു.

175
0

   കോവിഡ്മൂലം മരണപ്പെട്ട പ്രവാസികളുടെയും മുൻ പ്രവാസികളുടെയും അവിവാഹിതരായ പെൺമക്കൾക്ക് നോർക്ക റൂട്ട്സ് വഴി ആർ.പി. ഫൗണ്ടേഷൻ നൽകുന്ന ധനസഹായം മുഖ്യമന്ത്രി കൈമാറി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ആര്യ മോഹൻ, അർച്ചന മധുസൂദനൻ എന്നിവർ 100000 രൂപയുടെ വീതം ഡ്രാഫ്റ്റ് ഏറ്റുവാങ്ങി. അർഹരായ അപേക്ഷകർക്ക്  തുടർന്നുള്ള ദിവസങ്ങളിൽ സഹായ ധനം നൽകും. അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടം വിതരണം ചെയ്യുന്നത്.

ചടങ്ങിൽ നോർക്ക റൂട്ട്സ് ഡയറക്ടറും ആർ.പി. ഫൗണ്ടേഷൻ ചെയർമാനുമായ രവി പിള്ള, നോർക്ക വൈസ് ചെയർമാൻ കെ.വരദരാജൻ,നോർക്ക പ്രിൻസിപ്പിൽ സെക്രട്ടറി കെ. ഇളങ്കോവൻ, നോർക്ക റൂട്ട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മനേജർ അജിത്ത് കോളശ്ശേരി, ആർ.പി. ഫൗണ്ടേഷൻ പ്രതിനിധികൾ പങ്കെടുത്തു.