പ്രകൃതി പ്രണയത്തെയും പാരസ്പര്യത്തെയും തൊട്ടറിയാൻ ശരത്ത് എടപ്പാൾ എന്ന 23 കാരൻ നടത്തുന്ന ഏകാംഗ കാൽനടയാത്ര

144
0


സെപ്തം: 25 ന് കാസർഗോഡ് നിന്നാരംഭിച്ച് തൊള്ളായിരത്തി ഇരുപത് കി.മീറ്റർ പിന്നിട്ട് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തി. കോട്ടൺഹിൽ ഗവൺമെൻ്റ് ഹൈയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പരിസ്ഥിതി പ്രവർത്തകരും ചേർന്ന് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.തുടർന്നു നടന്ന ഹരിതമൈത്രി സംഗമത്തിൽ പ്രിൻസിപ്പൽ എം ലീന അദ്ധ്യക്ഷയായി. യാത്രാ കോഡിനേറ്റർ വടയക്കണ്ടി നാരായണൻ, ഷാജു ഭായ് ശാന്തിനികേതൻ, ഡോ: വർഗ്ഗീസ് പേരയിൽ, എം ഷരീഫ്, അബ്ദുള്ള സൽമാൻ, വി.കെ രാജൻ നായർ സ്വപ്ന കോട്ടക്കുഴി, പ്രസാദ് സോമരാജൻ, രാജേഷ് ബാബു, ബാബു, ജോസ് ഡി സുജീവ്, ഭാവന, മീനാക്ഷി, അലക്സ്, തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂൾ അങ്കണത്തിൽ ശരത്ത് വൃക്ഷതൈ നട്ടു
പടം: സോളോ വാക്ക് നടത്തുന്ന ശരത്ത് എടപ്പാളിനെ കോട്ടൺ ഹിൽ സ്കൂളിലേക്ക് ആനയിക്കുന്നു.