പോലീസ് ആംബുലന്‍സുകളില്‍ ഇനി ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും

547
0

പോലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്‍റെ ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

സംസ്ഥാനത്തെ 20 പോലീസ് ജില്ലകളിലെയും ഓരോ ആംബുലന്‍സില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കിയിട്ടുണ്ട്. അത്യാവശ്യസന്ദര്‍ഭങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഈ സൗകര്യം വിനിയോഗിക്കാമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: പോലീസ് ആംബുലന്‍സുകളില്‍ ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിക്കുന്നു.