പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ് വെള്ളിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

193
0

പോലീസിന്റെ ഡ്രോൺ ഫോറൻസിക് ലാബ്, ഗവേഷണകേന്ദ്രം എന്നിവ വെള്ളിയാഴ്ച നിലവിൽ വരും. രാവിലെ 11.30 ന് പേരൂർക്കടയിൽ എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും.

ഫോറൻസിക് പരിശോധനയിലൂടെ വിവിധതരം ഡ്രോണുകളുടെ നിർമ്മാണ സവിശേഷതകൾ കണ്ടെത്തുക, ഉപകരണത്തിന്റെ മെമ്മറി ശേഷി, സോഫ്റ്റ് വെയർ, ഹാർഡ് വെയർ വിവരങ്ങൾ മനസ്സിലാക്കുക, പ്രവർത്തനചരിത്രം അപഗ്രഥിക്കുക എന്നിവയാണ് ഫോറൻസിക് ലാബിൽ നടക്കുന്ന പ്രവർത്തനങ്ങൾ. പോലീസ് സേനയുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതരം ഡ്രോണുകൾ നിർമ്മിക്കുന്നത് ഡ്രോൺ ഗവേഷണകേന്ദ്രത്തിലായിരിക്കും.

ഉദ്ഘാടനത്തിനുശേഷം ഡ്രോണുകളുടെ പ്രദർശനവും എയർഷോയും എസ്.എ.പി ഗ്രൗണ്ടിൽ സംഘടിപ്പിച്ചിട്ടുണ്ട്. വൈകിട്ട് 4.30 വരെയാണ് പ്രദർശനം. എം.എൽ.എ വി.കെ പ്രശാന്ത്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, സൈബർഡോം നോഡൽ ഓഫീസർ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി.പ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.