ചിത്രം: നൃത്തശാല
രചന: ശ്രീകുമാരന്‍ തമ്പി
സംഗീതം: വി.ദക്ഷിണാമൂര്‍ത്തി
ഗായകന്‍: കെ.ജെ.യേശുദാസ്
പൊൻവെയിൽ മണിക്കച്ച അഴിഞ്ഞു വീണു
സ്വർണ്ണ പീതാംബരമുലഞ്ഞു വീണു
കണ്ണൻ്റെ മന്മഥ ലീലാവിനോദങ്ങൾ
സുന്ദരി വനറാണി അനുകരിച്ചു…
സന്ധ്യയാം ഗോപസ്ത്രീ തൻ മുഖം തുടുത്തൂ
ചെന്തളിർ മെയ്യിൽ താര നഖമമർന്നൂ
രാജീവ നയനൻ്റെ രതിവീണയാകുവാൻ
രാധികേ… രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ…
(പൊൻവെയിൽ….)
കാഞ്ചന നൂപുരങ്ങൾ അഴിച്ചു വെച്ചൂ
കാളിന്ദി പൂനിലാവിൽ മയക്കമായി
കണ്ണൻ്റെ മാറിലെ മലർമാലയാകുവാൻ
കാമിനീ… കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ…
(പൊൻവെയിൽ….. )