പെണ്ണാളേ പെണ്ണാളേ

150
0

ചലച്ചിത്രം: ചെമ്മീന്‍
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: സലില്‍ ചൗധരി
ആലാപനം: കെ.ജെ.യേശുദാസ്, പി.ലീല, കോറസ്

പെണ്ണാളേ പെണ്ണാളേ – കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ  – കരിമീന്‍ കണ്ണാളേ കണ്ണാളേ
കന്നിത്താമരപ്പൂ‍മോളേ (2)
ആഹാ പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന

കടല് തന്നൊരു മുത്തല്ലേ – കുളിര് കോരണ മുത്തല്ലേ
ഹോയ് ഹോയ്
ഏലേലം തോണിയിലേ അരയന് താലോലം കിളി പെണ്ണല്ലേ

മാനത്ത് പറക്കണ ചെമ്പരുന്തേ (2)
മീനിന്നു മത്തിയോ ചെമ്മീനോ (2)
അർത്തുങ്കൽ പള്ളീല് പെരുനാള് വന്നല്ലോ (2)
ഒരു നല്ല കോരു താ കടലമ്മേ 
ഒരു നല്ല കോരു താ കടലമ്മേ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി 
പടിഞ്ഞാറന്‍ കാറ്റത്ത് മുങ്ങിപ്പോയി 
അരയത്തിപ്പെണ്ണ് തപസ്സിരുന്ന് 
അവനെ കടലമ്മ കൊണ്ടുവന്ന് 

അരയന്‍ തോണിയില്‍ പോയാലെ
അവന് കാവല് നീയാണേ
ഹോയ് ഹോയ്
നിന്നാണേ എന്നാണേ കണവന്‍ അല്ലേലിക്കര കാണൂല്ല
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

മാനത്ത് കണ്ടതും മുത്തല്ല (2)
മണ്ണില്‍ക്കിളുത്തതും മുത്തല്ല (2)
ഒന്നാം കടലിലെ ഒന്നാം തിരയിലെ (2)
ഓമന മുത്തേ വാ മുത്തേ വാ
ഓമന മുത്തേ വാ മുത്തേ വാ

പണ്ടൊരു മുക്കുവന്‍ മുത്തിന് പോയി 
പടിഞ്ഞാറന്‍ കാറ്റത്ത്‌ മുങ്ങിപ്പോയി 
അരയത്തിപ്പെണ്ണ് പെഴച്ചു പോയി
അവനെ കടലമ്മ കൊണ്ടുപോയി
കണവന്‍ തോണിയില്‍ പോയാല്
കരയില്‍ കാവല് നീ വേണം
ഹൊയ്ഹൊയ്
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ
പെണ്ണാളേ പെണ്ണാളേ കരിമീന്‍ കണ്ണാളേ കണ്ണാളേ

തന്തന തന്തന തന്താന