പൂര്‍വ്വാധ്യാപകര്‍ക്ക്

192
0

ശിവാത്മജന്‍ മെഴുവേലി


തുച്ഛമായ പ്രതിഫലം പറ്റിക്കൊണ്ടു ദീര്‍ഘകാലം
അധ്യാപനംനടത്തിയ പൂജ്യപാദരേ
രണ്ടുമൂന്നു തലമുറ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചീടും
സുകൃതമങ്ങിതില്‍പരം മറ്റെന്തു വേണ്ടൂ.
അറിവിന്റെ രത്‌നാകരം ചിപ്പുകളിലൊളിപ്പിച്ച
കമ്പ്യൂട്ടറും നമിച്ചിടും നിങ്ങള്‍തന്‍മുന്നില്‍
വാത്സല്യത്താല്‍ പുഞ്ചിരിയാല്‍ ശകാരത്താല്‍ തിരുത്തുവാന്‍
കമ്പ്യൂട്ടറിന്നായിടുമോ? മറക്കാ ശിഷ്യര്‍
മനസ്സിലെയിരുട്ടിനെയക്ഷരപ്പൊന്‍വെളിച്ചത്താല്‍
അകറ്റുവാന്‍ കഴിഞ്ഞവര്‍ കൃതാര്‍ഥര്‍ നിങ്ങള്‍
സ്‌നേഹബഹുമാനമോടെ നേര്‍ന്നിടുന്നു മംഗളങ്ങള്‍
ശിഷ്ടകാലം മുഴുവനും സുഖമായ് വാഴ്ക.