സിനിമ: ഒരു മെയ് മാസപുലരിയില്‍
രചന: പി.ഭാസ്‌കരന്‍
സംഗീതം: രവീന്ദ്രന്‍
പാടിയത്: കെ.എസ്.ചിത്ര
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
നീരദശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത
ജീമൂതനിർജ്ജരി പോലെ
ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ
എന്നെ മറന്നു ഞാൻ പാടി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി