മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്ന പുനർഗേഹം പദ്ധതി ഗുണഭോക്താക്കളായ കണ്ണൂർ ജില്ലയിലെ 37 പേർ പുതിയ വീടുകളിലേക്ക് താമസം മാറി. ആകെ 165 പേരുടെ ഭൂമി രജിസ്ട്രേഷൻ ജില്ലയിൽ പൂർത്തിയായി. ആറ് പേരുടെ വീട് നിർമ്മാണം അന്തിമഘട്ടത്തിലാണ്.
ഭൂമി വാങ്ങാനും വീട് നിർമ്മിക്കാനുമായി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. തീരദേശത്തിന്റെ 50 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് പദ്ധതി ഗുണഭോക്താക്കൾ.