തിരു:ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വെള്ളായണി പുഞ്ചക്കരി പാടശേഖരത്ത് ഫോട്ടോ വാക്ക് നടത്തി. പർപ്പിൾ സ്വാംപ് ഹെൻ , ഐബിസ് ,സ്റ്റിൽറ്റ് (പവിഴക്കാലി), ജക്കാന, എരണ്ട, നീല പൊന്മാൻ, കൃഷ്ണപ്പരുന്ത് തുടങ്ങി നിരവധിദേശാടനപ്പക്ഷികളും സ്വദേശികളായ പക്ഷികളുടെയും സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു പുഞ്ചക്കരി പാടം . പ്രകൃതി അടുത്തറിയുക, പക്ഷി നിരീക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നേച്ചർ ക്ലബ് ഫോട്ടോ വാക്ക് സംഘടിപ്പിച്ചത്. രാവിലെ 7 മണിക്ക് ജില്ലാ ക്ലബ് കോ-ഓർഡിനേറ്റർ സജൂ സത്യൻ എസ്.വിയുടെ അധ്യക്ഷതയിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് വസന്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ സബ് കോ-ഓർഡിനേറ്റർ രാജേഷ് മിത്ര ,ജില്ലാ സെക്രട്ടറി കെ.എച്ച് അനിൽകുമാർ,സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ്, ആർ.വി.മധു,സുനിൽ ക്ലിക്ക്, സതീഷ് ശങ്കർ, സന്തോഷ്, ദേവ പ്രസാദ് എന്നിവർ നേതൃത്യം നൽകി.