പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

194
0

പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ വിവിധ ഒഴിവുകൾ തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ ഹൃദ്യം പദ്ധതി പ്രകാരം ദിവസവേതനാടിസ്ഥാനത്തിൽ വിവിധ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

(1) കാർഡിയാക് അനസ്തറ്റിസ്റ്റ്- യോഗ്യത: ഡി എം കാർഡിയാക് അനസ്തേഷ്യ. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി ഡി സി സി (കാർഡിയാക് അനസ്തേഷ്യ) ഉള്ളവരെയും പരിഗണിക്കും.
(2) തീയറ്റർ നഴ്സ് – യോഗ്യത: ബി എസ് സി /ജി എൻ എം (നഴ്സിംഗ്) കൂടാതെ ശ്രീ ചിത്രയ്ക്ക് സമാനമായ സ്ഥാപനങ്ങളിൽ പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തീയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കേണ്ടതാണ്.
(3) പെർഫ്യൂഷനിസ്റ്റ് – യോഗ്യത: ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി/ പി ജി ഡിപ്ലോമ/ഡിപ്ലോമ (ക്ലിനിക്കൽ പെർഫ്യൂഷൻ), ശ്രീ ചിത്രയ്ക്ക് സമാനമായ സ്ഥാപനങ്ങളിൽ പീഡിയാട്രിക് കാർഡിയാക് സർജറി ഓപ്പറേഷൻ തീയറ്ററിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. മേൽപ്പറഞ്ഞ പ്രവൃത്തി പരിചയമില്ലാത്തവർ അപേക്ഷിക്കേണ്ടതില്ല. താത്പര്യമുള്ളവർ സൂപ്രണ്ട്, എസ് എ ടി ആശുപത്രി, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: 2021 ജൂലായ് 30 വൈകുന്നേരം അഞ്ചു മണി. ബന്ധപെടേണ്ട ഫോൺ നമ്പർ: 0471 2528870.