പി സി വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി

542
0

സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥാണ് സ്ഥാനാർഥി. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 99 എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്നാണ് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മെയ് 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 14 വരെ സഭ ചേരാനാണ് നിശ്ചയിച്ചിരിക്കുന്നതെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വോട്ട് ഓൺ അക്കൗണ്ടും നാല് മാസത്തെ ധനവിനിയോഗ ബില്ലും പാസാക്കി നേരത്തെ സഭ പിരിഞ്ഞേക്കും.