പാര്‍വതി പുത്തനാര്‍ വീതികൂട്ടാന്‍ 87 കോടി; മന്ത്രി ആന്റണി രാജു

97
0

തിരുവനന്തപുരം: ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാര്‍വതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാര്‍, മൂന്നാറ്റുമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക, കരിക്കകം, വെണ്‍പാലവട്ടം എന്നീ ഭാഗങ്ങളില്‍ 19.10 ഏക്കര്‍ സ്ഥലം ഏറ്റെടുത്താണ് വീതി കൂട്ടുന്നത്. 25 മീറ്റര്‍ വീതിയിലാണ് പാര്‍വതി പുത്തനാര്‍ നവീകരിക്കുന്നത്. 16.50 കിലോമീറ്റര്‍ നീളത്തില്‍ പാര്‍വതി പുത്തനാര്‍ പുനര്‍ജനിക്കുന്നതോടെ തിരുവനന്തപുരം നഗരത്തിലെ ജലഗതാഗത മേഖലയുടെയും ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും വികസനത്തിന് സഹായകരമാകുമെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു.