പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 

143
0

ചലച്ചിത്രം: മണിച്ചിത്രത്താഴ്
രചന: മധു മുട്ടം
സംഗീതം: എം.ജി.രാധാകൃഷ്ണന്‍
ആലാപനം: കെ.ജെ.യേശുദാസ്

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍ 
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് 
പൂങ്കുയിലൊന്നു പാടി പറഞ്ഞു 
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ 
പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ 
വരവായാലൊരുനാളും പിരിയാത്ത മധുമാസം 
ഒരു മാത്ര കൊണ്ടുവന്നല്ലോ 
ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം 
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു 
കനവിന്റെ തേന്മാവിന്‍ കൊമ്പ്  – എന്റെ 
കരളിലെ തേന്മാവിന്‍ കൊമ്പ്