പത്മനാഭപുരം കൊട്ടാരത്തിൽ വച്ച് ഉടവാൾ കൈമാറി മന്ത്രി കെ രാധാകൃഷ്ണൻ

146
0

നവരാത്രി ഉത്സവങ്ങളുടെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങായ മഹാരാജാവിന്റെ ഉടവാൾ കൈമാറ്റചടങ്ങിൽ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉടവാൾ തമിഴ്നാട് സർക്കാരിന്റെ പ്രതിനിധി ഐ. ടി. വകുപ്പ്മന്ത്രി മനോ തങ്കരാജിന് കൈമാറി.

കേരളത്തിന്റെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപമാണ്. രാജഭരണം നിലനിന്നിരുന്ന കാലത്ത് സ്വാതിതിരുനാൾ മഹാരാജാവാണ് പത്മനാഭപുരത്തു നിന്നും ആഘോഷങ്ങൾ തിരുവനന്തപുരത്തേക്ക് മാറ്റിയത്. നാടിന്റെ സാംസ്കാരിക തനിമയുടെ പ്രതീകങ്ങൾകൂടിയായ നവരാത്രി ഉത്സവാഘോഷങ്ങൾ ഇന്നും ഇവിടെ പരമ്പരാഗത രീതിയിൽ തന്നെയാണ് നടന്നുവരുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആചാരമാണ് മുന്നൂറ്റിനങ്ക,കുമാരസ്വാമി,സരസ്വതീദേവി വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര. ഇന്ന് രാവിലെ ശുചീന്ദ്രത്തു നിന്നും ആ ഘോഷയാത്രയ്ക്ക് ഇത്തവണ തുടക്കം കുറിച്ചു. വരും ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തിൽ എത്തുന്ന ഘോഷയാത്രയ്ക്ക് അർഹമായ വരവേൽപ്പ് നൽകും. ഇതുമായി ബന്ധപ്പെട്ട് ചേർന്നിരുന്ന യോഗതീരുമാന പ്രകാരം നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരമ്പരാഗത ആചാരങ്ങൾക്കനുസൃതമായി നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.