പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം 2022

121
0

ഫെബ്രുവരി 18-ാം തീയതി വെള്ളിയാഴ്ച ബഹു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കുകയാണ്. തുടര്‍ന്ന് ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച, സഭ യോഗം ചേര്‍ന്ന്, സാഭാംഗമായിരുന്ന പി.ടി. തോമസിന്‍റെ നിര്യാണം സംബന്ധിച്ച റഫറന്‍സ് നടത്തി, മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയുന്നതാണ്.
ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിേډലുള്ള ചര്‍ച്ച ഫെബ്രുവരി 22, 23, 24 തീയതികളിലായി നടക്കുന്നതാണ്. ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ സഭ സമ്മേളിക്കുന്നതല്ല.
202223 സാമ്പത്തിക വര്‍ഷത്തെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11-ാം തീയതി വെള്ളിയാഴ്ച, ബഹു. ധനകാര്യ വകുപ്പുമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നതാണ്. മാര്‍ച്ച് 14, 15, 16 തീയതികളിലായി ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കുന്നതും മാര്‍ച്ച് 17-ാം തീയതി 20212022 സാമ്പത്തിക വര്‍ഷത്തെ ബജറ്റിേډലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കുന്നതുമാണ്.
202223 സാമ്പത്തിക വര്‍ഷത്തെ ആദ്യ നാലുമാസത്തെ ചെലവുകള്‍ നിര്‍വ്വഹിക്കുന്നതിനായുള്ള വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ാം തീയതിയും ഉപധനാഭ്യര്‍ത്ഥകളെയും വോട്ട്-ഓണ്‍ അക്കൗണ്ടിനേയും സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലുകള്‍ യഥാക്രമം മാര്‍ച്ച് 21-ാം തീയതിയും മാര്‍ച്ച് 23-ാം തീയതിയും സഭ പരിഗണിക്കുന്നതുമാണ്.

മാര്‍ച്ച് 21, 23 തീയതികളില്‍ ഗവണ്മെന്‍റ് കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള സമയം എപ്രകാരം വിനിയോഗപ്പെടുത്തണ മെന്നതു സംബന്ധിച്ച കാര്യം ഫെബ്രുവരി 21-ാം തീയതി തിങ്കളാഴ്ച ചേരുന്ന കാര്യോപദേശക സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സഭ തീരുമാനിക്കുന്നതാണ്.
നിര്‍ദ്ദിഷ്ട കാര്യപരിപാടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 23-ാം തീയതി സമ്മേളന പരിപാടികള്‍ അവസാനിപ്പിക്കുന്ന തരത്തിലാണ് നാലാം സമ്മേളനത്തിനായുള്ള കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
ആസാദി കാ അമൃത് മഹോത്സവ്
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ള څആസാദി കാ അമൃത് മഹോത്സവ്چ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേരള നിയമസഭയിലും വിവിധ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പാക്കിവരുന്നു. അതിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2021, ആഗസ്റ്റ് 10ാം തീയതി ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കുകയുണ്ടായി. തുടര്‍ന്ന് നവംബര്‍ 89ാം തീയതി څആധുനിക കേരള നിര്‍മ്മിതിയും ഇന്ത്യന്‍ ദേശീയ പ്രസ്ഥാനവുംچ എന്ന വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കളുടെ പ്രഭാഷണവും സംഘടിപ്പിച്ചിരുന്നു.
څആസാദി കാ അമൃത് മഹോത്സവിچന്‍റെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ ദേശീയ തലത്തിലുള്ള വനിതാ സമാജികരെ
പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന ഒരു ڇനാഷണല്‍ വിമണ്‍ ലെജിസ്ലേറ്റേഴ്സ് കോണ്‍ഫറന്‍സ്ڈ 2022 ഏപ്രില്‍ മാസം സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. കൂടാതെ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരാനുഭവങ്ങള്‍ വിശദമാക്കുന്ന സമഗ്രമായ ഒരു ഓഡിയോ-വീഡിയോ ചിത്രപ്രദര്‍ശനം നിയമസഭാ മ്യൂസിയത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
അതുപോലെ കേരള ലെജിസ്ലേച്ചര്‍ ലൈബ്രറിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു
അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ നടപടികളുടെ പരിഷ്കരണം
സമ്പൂര്‍ണ്ണ കടലാസ് രഹിത സഭ എന്ന ആശയം സാക്ഷാല്‍കരിക്കുന്നതിന്‍റെ ഭാഗമായി വിഭാവനം ചെയ്തിട്ടുള്ള ഇ – നിയമസഭ പദ്ധതി അതിന്‍റെ അന്തിമഘട്ടത്തിലാണ്. നിയമസഭാ ചട്ടങ്ങളിലും നടപടി ക്രമങ്ങളിലും
കാലോചിതമായി വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് പഠിച്ച് ശിപാര്‍ശകള്‍ സമര്‍പ്പിക്കുവാനായി നിയോഗിക്കപ്പെട്ട അഡ്ഹോക്ക് സമിതിയുടെ പ്രവര്‍ത്തനവും അതിന്‍റെ അവസാന ഘട്ടത്തിലാണ്.
സമ്മേളന ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി
കോവിഡ് കാലത്ത് പാര്‍ലമെന്‍റും സംസ്ഥാന നിയമസഭകളും സമ്മേളിച്ച ദിനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായതായി കാണാം. എന്നാല്‍ കേരള നിയമസഭയും നിയമസഭാ സമിതികളും കോവിഡ് കാലത്തും ഫലപ്രദമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭ ഈ കാലയളവില്‍ സമ്മേളിച്ചത് 60ല്‍ താഴെ ദിവസങ്ങളിലാണ്. ഇതര സംസ്ഥാന നിയമസഭകളുടെ കാര്യത്തിലും സമ്മേളന ദിനങ്ങളില്‍ കാര്യമായ കുറവ് വന്നിട്ടുള്ളതായി കാണാം. യു.പി. നിയമസഭ 17 ദിവസവും പഞ്ചാബ് നിയമസഭ 11
ദിവസവുമാണ് സമ്മേളിച്ചത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും കേരള നിയമസഭ 2021 വര്‍ഷത്തില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ (61) പ്രവര്‍ത്തിക്കുകയുണ്ടായി എന്നത് ശ്രദ്ധേയമാണ്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കാന്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ നടത്തുവാന്‍
ഇന്ത്യയില്‍ ആദ്യം തീരുമാനിച്ചത് കേരളത്തിലാണ്. ഇത് സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ടു പോകാന്‍ സഹായിച്ചു. ജനാധിപത്യത്തിന്‍റെ കേരള മാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഈ മികച്ച നേട്ടം അഭിമാനകരമാണ്. ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഒരുപോലെ ഈ നേട്ടത്തിന്‍റെ പങ്കുണ്ട്.