പതാക ദിനം ആചരിച്ചു

138
0

ജില്ലാ സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സായുധ സേനാ പതാക ദിനം ആചരിച്ചു. പതാക ദിനത്തോടനുബന്ധിച്ച് കലക്ട്രേറ്റില്‍ നടന്ന പതാകദിന നിധിയുടെ ജില്ലാതല സമാഹരണോദ്ഘാടനം ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ നിര്‍വഹിച്ചു.
എന്‍ സി സി കേഡറ്റ് പതാകദിന സ്റ്റാമ്പ് കളക്ടര്‍ക്ക് കൈമാറി. സായുധ സേനയിലെ അംഗങ്ങളുടേയും അവരുടെ കുടുംബാംഗങ്ങളുടെയും വീരമൃത്യു വരിച്ചവരുടെ ആശ്രിതരുടേയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പതാകദിന നിധി വിനിയോഗിക്കും. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ പി.കെ സതീന്ദ്രന്‍, സൈനിക ക്ഷേമ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.