പണിമുടക്കിന് മുമ്പ് ശമ്പളം നൽകുംമന്ത്രി ആന്റണിരാജു

62
0

തിരുവനന്തപുരം :-ശമ്പള പ്രതിസന്ധിയെതുടർന്നുള്ള കെഎസ്ആർടിസിയിലെ സമരം ഒഴിവാക്കാൻ പരമാവധി ശ്രമം നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണിരാജു.
പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന ദിവസത്തിനു മുമ്പ് ശമ്പളം നൽകും.ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ മാസം 25 നാണ് കെഎസ്ആർടിസി യുണിയനുകൾ സംയുക്ത സമരം ആഹ്വാനം ചെയ്തിരിക്കുന്നത്..
കഴിഞ്ഞ മാസം വരെയുള്ള ശമ്പളം നൽകി ക്കഴിഞ്ഞു
ധനവകുപ്പ് 30 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് അത് മതിയാവത്തതിനാൽ 70 കോടി രൂപ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ടെന്ന് ആന്റണിരാജു വ്യക്തമാക്കി.