പഞ്ചതന്ത്രം കഥയിലെ

141
0

ചലച്ചിത്രം: നദി
രചന: വയലാര്‍ രാമവര്‍മ്മ
സംഗീതം: ജി.ദേവരാജന്‍
ആലാപനം:പി.സുശീല

പഞ്ചതന്ത്രം കഥയിലെ
പഞ്ചവർണ്ണക്കുടിലിലെ
മാണിക്ക്യപൈങ്കിളി മാനം പറക്കുന്ന
വാനമ്പാടിയെ സ്നേഹിച്ചു – ഒരു
വാനമ്പാടിയെ സ്നേഹിച്ചു

കൂട്ടുകാരറിഞ്ഞില്ലാ
വീട്ടുകാരറിഞ്ഞില്ലാ‍
കൂട്ടിലിരുന്നവൾ കനവു കണ്ടു
ഒരോ കിനാവിലും മാലാഖമാർ വന്നു
ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു – അന്നു
ശോശന്ന പുഷ്പങ്ങൾ ചൂടിച്ചു
(പഞ്ചതന്ത്രം..)

അകലെ മണല്‍പ്പുറത്തവന്‍ പാടി 
അവളുടെ മൌനമതേറ്റു പാടി 
ഒരു ദിവ്യഗാനത്തിലനുരക്തയായ്ത്തീര്‍ന്ന
യെരുശലേം പുത്രിയെ പോലെ 
(പഞ്ചതന്ത്രം..)

കൂട്ടുകാരറിഞ്ഞപ്പോൾ
വീട്ടുകാരറിഞ്ഞപ്പോൾ
നാട്ടുമ്പുറത്തതു പാട്ടായി
ഇന്നോ നാളെയൊ മനസ്സു ചോദ്യത്തിനു
വന്നെങ്കിലെന്നവളാശിച്ചു – അവൻ
വന്നെങ്കിലെന്നവളാശിച്ചു
(പഞ്ചതന്ത്രം..)