നോവലിന്റെ ചെറിയ എല്ലുകള്‍

782
0

പി.കെ.പാറക്കടവ്/ദിയാ നായര്‍

ഏറ്റവുംചെറിയ മീറ്റര്‍ കഥയില്‍ നിന്നും നോവലെന്ന സാഹിത്യ രൂപത്തിലേക്കുള്ള സഞ്ചാരത്തെ കുറിച്ച്ഇപ്പോള്‍എന്തുതോന്നുന്നു?
ചെറിയ കഥപോലെതന്നെ ഒരുചെറിയ നോവലുംവായിക്കാന്‍ ഇവിടെ ഒരുപാട് വായനക്കാരുണ്ട്. അതുപോലെതന്നെ എല്ലാം കു ത്തിനിറയ്ക്കാനുള്ള പീറച്ചാക്കല്ല നോവല്‍. ഹെമിംഗ്വേയുടെ ഒരു ചെറുനോവലാണ്. അതുമികച്ചതായി പരിഗണിച്ചു വരുന്നത് അതിന്റെ വലിപ്പമോ വലിപ്പമില്ലായ്മയോ അല്ലല്ലോ. അ തിന്റെ നന്മകൊണ്ടാണല്ലോ ഇത്ര യധികം വായനക്കാരിലത് എത്തി യത്. ചെറിയകഥകള്‍ എഴുതുന്ന ഒരാള്‍ എന്ന നിലയില്‍നിന്ന് നോ വലിലേക്കുള്ള എന്റെസഞ്ചാരം മുന്‍കൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു തീരുമാനമായിരുന്നില്ല. അതു യാദൃശ്ചികമായിസംഭവിച്ചതാണ്.
ലഘുആഖ്യാനം എന്നകലയെ എല്ലാ എഴുത്തുകാര്‍ക്കും ഒരു പോലെ പരീക്ഷിക്കാനാവുമോ?
ഡി.വിനയചന്ദ്രന്‍ പണ്ട് ‘പൊടിച്ചി’ എന്ന ലഘുആഖ്യാനം നടത്തിയപ്പോള്‍ അതൊരു പരീക്ഷണമായിരുന്നു. എം.മുകുന്ദന്റെ ‘സര്‍പ്പം’ വ്യത്യസ്തമാണ്. പ്രമേയംകൊണ്ടും ആഖ്യാനംകൊണ്ടും വ്യത്യസ്തരചനകള്‍ നിര്‍വഹിച്ച വരെ ഹരിതംബുക്‌സ് ”ലഘുനോ വല്‍ വര്‍ഷം” എന്നപേരില്‍ നൂറിലധികം ലഘുനോവല്‍ ഇറക്കി കൊണ്ട് ആഘോഷിക്കുകയുണ്ടായി. അതില്‍ മുകുന്ദനും പുനത്തിലും അങ്ങനെ ശ്രദ്ധേയരായ ഒരുപാടുപേര്‍ ഉണ്ടായിരുന്നു. ലഘുആഖ്യാനം എന്നകല എഡിറ്റിംഗിന്റെ ഏറ്റവും അങ്ങേ ക്കരയാണ് നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്. ആ രീതിയിലെല്ലാ എഴുത്തുകാര്‍ക്കും ലഘു ആഖ്യാനത്തില്‍ വ്യാപരിക്കാവുന്നതാണ്.
ബൃഹദാഖ്യാനങ്ങള്‍കൊണ്ടുള്ള പുതിയ ദോഷങ്ങള്‍ എന്തൊക്കെയാണ്. ബൃഹദാഖ്യാനങ്ങളുടെ നേട്ടം ആര്‍ക്കാണ്?
ഒരുപാട് ചരിത്രവാര്‍ത്തകളെ അണിനിരത്തിയതുകൊണ്ട്ഒരുനോവല്‍ വലുതാവണമെന്നില്ല. അത്എങ്ങനെയെഴു
തുന്നെന്നുള്ളതാണ് പ്രധാനം. വലുത് വ്യര്‍ത്ഥമാണെന്നല്ല പറഞ്ഞതിന്റെപൊരുള്‍. ചില രചനകള്‍ ഒരു പരത്തിപ്പ റയല്‍ നമ്മില്‍നിന്നും ആവശ്യപ്പെടുന്നു. അപ്പോള്‍ അത് ആ രൂപത്തിലേക്ക് എത്തപ്പെടുന്നു. ചെറുതായി എഴുതപ്പെടുന്ന ക്ലാസ്സിക് കൃതികളെ തള്ളിപ്പറയാനാവില്ല. അതിലെ വിവരങ്ങളും ചരിത്രവും ബൃഹദ്ആഖ്യാനങ്ങളിലെ വിവരങ്ങളേക്കാള്‍ മുന്തിയതായിരിക്കും. ബൃഹ ദാഖ്യാനങ്ങളുടെ നേട്ടം ആര്‍ക്കാണെന്ന് ഇനിയുംഅന്വേഷിച്ചുകണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
മലയാളത്തിലെ ചിലനോവലുകള്‍ നോണ്‍ എഡിറ്റഡാണെന്ന വാദത്തെ എങ്ങനെ നിരീ ക്ഷിക്കുന്നു?
തീര്‍ച്ചയായും അതുശരിയാ ണ്. മലയാളത്തിലെ നോവല്‍സാഹിത്യത്തിന്റെ പൊതുപ്രശ്‌നമാണിത്. നമ്മുടെ പല ചരിത്രാഖ്യായികകളും കള്ളചരിത്രങ്ങളാണ്. ആ രീതിയില്‍ പോലും മലിനമാണ് പുതിയനോവല്‍ സാഹിത്യം.
ഇടിമിന്നലുകളുടെ പ്രണയം’ എന്ന നോവലിനെ കുറേക്കൂടി പ്രതിഷേധാത്മക സാഹിത്യമാക്കി മാറ്റേണ്ടിയി രുന്നില്ലേ?
ശരിയാണ്. എനിക്ക് പാലസ്തീന്‍ കവിതകളുമായി നല്ല ബന്ധമുണ്ടായിരുന്നു. അവിടുത്തെ വിഷയങ്ങ ളുമായി ബന്ധപ്പെട്ട് എനിക്ക് കുറച്ചു കൂടി ചെയ്യാമായിരുന്നു. ബൈറൂട്ടില്‍ അറബിക്കവിതകള്‍ അച്ചടിച്ചിരുന്നു. പെന്‍ഗ്വിന്‍ ബുക്‌സാണ് ഇറക്കിയത്. അവിടുത്തെ വെടിവെയ്പ്പ്, മിസൈല്‍ ആക്രമണം ഒക്കെ കവിതകളിലൂടെയും ചിത്രങ്ങളിലൂടെയും നമ്മില്‍ എത്തിയിട്ടുള്ളതാണ്. അത്തരം പ്രതിസ ന്ധിഘട്ടങ്ങളെ അതിന്റെ മുഴുവന്‍ അൗവേലിശേരശ്യേ യോടുംകൂടെ എഴുതി പിടിപ്പിക്കേണ്ടിയിരുന്നു.
ഇനിയും ഇതുപോലെയുള്ള ദേശ ചരിത്രങ്ങള്‍ എഴുതാന്‍ ബാക്കിയു ണ്ടോ മനസ്സില്‍?
ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ചിലരചനകള്‍ മനസ്സിലുണ്ട്. ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത വയും ചെയ്യാന്‍ സാധ്യതയില്ലാത്തതുമായ ചില കാര്യങ്ങളാണവ.
പുതിയ നോവല്‍കലയുടെ ഭാവി എന്താണ്?
ഞാന്‍ ഒരു ഭാവി പറച്ചിലുകാരനല്ല. എങ്കിലും നോവല്‍സാഹിത്യം വളരെസജീവമാണെന്നാണ് എന്റെ പക്ഷം. ഏറ്റവുംകൂടുതല്‍ വില്‍ക്കുന്നതും മറ്റേതൊരു സാഹിത്യരൂപത്തേക്കാള്‍ നോവലാണ്. വായനക്കാരെ തിരിച്ചുപിടിക്കാന്‍ പുതിയ നോവല്‍കലയ്ക്കു കഴിഞ്ഞു ആധുനികത യുടെ കാലത്തെ പഞ്ഞത്തരങ്ങളെ മറികടക്കാനും ആയിട്ടുണ്ട്.
നോവലിനോട് പാറക്കടവിലെ വായ നക്കാരനുള്ള അടുപ്പം ഒന്നു വെളിപ്പെ ടുത്താമോ?
കൊണ്ടാടപ്പെടാത്ത പല എഴുത്തുകാരും നല്ല രചനകള്‍കൊണ്ടു വരുന്നു. അത്തരം രചനകള്‍ പഠിക്ക പ്പെടാതെപോകുന്നു.സമദിന്റെ നോവല്‍ അത്തരത്തില്‍ വായിക്കപ്പെടേണ്ടിയിരിക്കുന്നു.
എഴുത്തുകാരികള്‍ നോവലില്‍ ഇട പെടുമ്പോള്‍നഷ്ടമാകുന്നതെന്താണ്?
അങ്ങനെ ഒന്നുംപറഞ്ഞൂടാ. ഒന്നും നഷ്ടപ്പെടുന്നില്ല, പുതിയ തലമുറയിലെ എഴുത്തുകാരികള്‍ നന്നായി എഴുതുന്നു. അവര്‍ ശക്തരാണ്.
വമ്പന്‍ പരീക്ഷണങ്ങള്‍ ലോകസാഹിത്യ ത്തില്‍ നടക്കുന്നത് ശ്രദ്ധിക്കാറുണ്ടോ?
നോവലിന്റെ രൂപംപോലും മാറുന്നത് ശ്രദ്ധിച്ചിരുന്നു. പക്ഷെ അതു അനുകരണീയമല്ല. അപ്പോഴും നിലവിലെ രീതികള്‍ ഉടച്ചുവാര്‍ക്കപ്പെടണം എന്നാണ് എന്റെ വാദം. പാത്തുമ്മയുടെ ആട് ബഷീര്‍ എഴുതിയപ്പോള്‍ അതിനൊ രു പുതുമയുണ്ടായിരുന്നു. അക്കാലത്തെ രചനകള്‍ മാറ്റത്തെകൂടെ കൂട്ടിയവയാണ്.അത്തരം തകിടംമറിയലുകള്‍ ഇന്നില്ല. എഴുത്തിലും ചിന്തയിലും വിദേശരാജ്യങ്ങളില്‍ ഉണ്ടാകുന്ന പരീക്ഷണങ്ങള്‍ ഇവിടെ ഉണ്ടാകുന്നില്ല. ഇവിടെയെല്ലാം യാഥാസ്ഥിതികമാണ്.
60 വര്‍ഷത്തിന്റെ കേരളചരിത്രത്തില്‍ നോവലി ന്റെ ഭാഷയെ മറികടക്കാനായിട്ടുണ്ടോ?
വലുതായി കഴിഞ്ഞിട്ടില്ല. ബഷീറിനുശേഷം അതൊന്നും നടന്നിട്ടില്ല. തമിഴിലൊക്കെ ഓരോ ദിവസവും പുതിയവാക്കുകള്‍ ഉണ്ടാകുന്നു. പല വിദേശഭാഷകളിലും ഒരുവര്‍ഷം പുതിയ 3000 പദങ്ങള്‍ ഉണ്ടാകുന്നു. അങ്ങനെ നോക്കുമ്പോള്‍ മലയാളത്തില്‍ പുതുതായി ഒന്നും ഉണ്ടാവുന്നില്ല. പുതിയവാക്കുകളും ആശയങ്ങളും തേടിയുള്ള യാത്ര തുടരേണ്ടതുണ്ട്.