ഏപ്രിൽ 27-ലെ നിയമസഭാദിനാചരണത്തിന്റെ ഭാഗമായി 2022 ഏപ്രിൽ 25 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ സാധാരണ സന്ദർശന സമയം കഴിഞ്ഞും,വൈകുന്നേരം 4.00 മണിമുതൽ രാത്രി 9.30 മണിവരെ നിയമസഭ ഹാളിലും നിയമസഭ മ്യൂസിയത്തിലും പൊതുജനങ്ങൾക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നു.പൊതു അവധി ദിവസങ്ങളായ മെയ് 1, 2 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 2.00 മണിമുതൽ തന്നെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. നിയമസഭാ മന്ദിരവും പരിസരവും പ്രസ്തുത ദിവസങ്ങളിൽ
വൈകുന്നേരം 6.00 മണി മുതൽ രാത്രി 9.30 മണിവരെ ദീപാലംകൃതമായിരിക്കും.